22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026

കേന്ദ്രത്തിനെതിരെ കേരളത്തിന് വിജയം :13600 കോടി കടമെടുക്കാന്‍ അനുമതി

Janayugom Webdesk
തിരുവനന്തപുരം
March 6, 2024 1:09 pm

കടമെടുപ്പു പരിധി വെട്ടികുറച്ചതില്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതയില്‍ കേരളം നല്‍കിയ ഹര്‍ജിയില്‍ വിജയം.സംസ്ഥാനത്തിന് അവകാശപ്പെട്ട 13608 കോടി ഉടന്‍ അനുവദിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

കേരളം ഉന്നയിക്കുന്ന അധികം ആവശ്യങ്ങള്‍ സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്കോ, നാളെയോ ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കണം. കേരളത്തിന്റെ സ്യൂട്ട് പിൻവലിക്കണമെന്ന ആവശ്യം കേന്ദ്രം പിൻവലിക്കണം.സ്യൂട്ട് നിലനിൽക്കെ കടമെടുപ്പ് സംബന്ധിച്ച വിഷയങ്ങളിൽ കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച നടത്തണമെന്ന് വീണ്ടും സുപ്രീംകോടതി പറഞ്ഞു.

അത് പരിഗണിച്ച് കോടതി ഉചിതമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും. അടുത്ത സാമ്പത്തിക വർഷം ഇതുപോലെ ഒരു പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് കോടതി അന്തിമ വിധി പുറപ്പെടുവിക്കും. കോടതി പരിഗണനയിലുള്ള വിഷയമായതിനാൽ നേതാക്കൾ ഈ വിഷയത്തിൽ പൊതു പ്രസ്താവനകൾ നടത്തരുതെന്നും കോടതി നിർദേശിച്ചു

Eng­lish Summary:
Vic­to­ry for Ker­ala against the Cen­tre: Per­mis­sion to bor­row 13600 crores

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.