23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 14, 2024
December 13, 2024
December 12, 2024
December 9, 2024
December 5, 2024
December 3, 2024
December 3, 2024
November 16, 2024
October 27, 2024

സ്‌കൂൾ ബസിൽ വിദ്യാർത്ഥിനികൾ മദ്യപിക്കുന്ന ദൃശ്യം പുറത്ത്: അന്വേഷണം ആരംഭിച്ച് പൊലീസ്

Janayugom Webdesk
ചെന്നൈ
March 24, 2022 1:06 pm

തമിഴ്‌നാട്ടിലെ ചെങ്കൽപട്ട് ജില്ലയിൽ ഓടുന്ന ബസിൽ സ്‌കൂൾ വിദ്യാർഥികൾ മദ്യപിക്കുന്ന വീഡിയോ പുറത്ത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വിദ്യാർത്ഥികളിലൊരാൾ പകർത്തിയതായാണ് കരുതുന്നത്. ഒരു കൂട്ടം പെൺകുട്ടികളും ആൺകുട്ടികളും ഒരു കുപ്പി ബിയർ തുറന്ന് കുടിക്കുന്നതായാണ് വീഡിയോയില്‍ കാണിക്കുന്നു. എല്ലാ വിദ്യാർത്ഥികളും ചെങ്കൽപട്ടിലെ ഒരു സർക്കാർ സ്കൂളിൽ നിന്നുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം.

സംഭവം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണം പൂർത്തിയായാൽ ഉചിതമായ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

eng­lish summary;Video of school stu­dents drink­ing alco­hol in Tamil Nadu bus goes viral

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.