
ആണ്‍സുഹൃത്തിനെ വീഡിയോകോൾ ചെയ്യുന്നതിനിടെ ശല്യം ചെയ്ത പത്തുവയസ്സുകാരനായ മകനെ ചായപ്പാത്രം ഉപയോഗിച്ച് പൊള്ളിച്ച് അമ്മ. വീഡിയോ കോൾ ചെയ്യുന്നത് പത്തു വയസ്സുകാരൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് മകനെ അടുപ്പിൽ വെച്ച് ചൂടാക്കിയ ചായപാത്രം ഉപയോഗിച്ച് യുവതി പൊള്ളലേൽപ്പിച്ചത്. സംഭവത്തിൽ യുവതിക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
കുട്ടിയെ ഉപദ്രവിച്ച ശേഷം പിതാവ് ഉൾപ്പെടെ ആരോടും പറയരുതെന്ന് യുവതി ഭീഷണിപ്പെടുത്തിയിരുന്നു. മറ്റു ബന്ധുക്കൾ വിവരം അറിഞ്ഞതോടെ യുവതി നാട് വിടുകയായിരുന്നു. തയ്യൽ കടയിലേക്ക് എന്ന് പറഞ്ഞു പോയ യുവതി ആണ്‍സുഹൃത്തിനൊപ്പം കടന്നു കളഞ്ഞു എന്നാണ് ഭർത്താവിന്റെ ആരോപണം. സ്കൂളിൽ സഹപാഠിയായിരുന്ന കള്ളാർ സ്വദേശിയായ സുഹൃത്തുമായി യുവതി വീഡിയോ കോൾ ചെയ്യുന്നതും ഫോണിൽ സംസാരിക്കുന്നതും പതിവായിരുന്നു. ഇത് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട മകൻ ഈ വിവരം അച്ഛനോട് പറയുമെന്നും പറഞ്ഞിരുന്നു. തുടർന്ന് പത്ത് വയസ്സുകാരനെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പതിവായെന്നും ഭർത്താവിന്റെ പരാതിയിൽ പരാതിയിൽ പറയുന്നു. സംഭവത്തിൽ ചൈൽഡ് ലൈനും കേസെടുത്തിട്ടുണ്ട്. യുവതിക്കായി തിരച്ചിൽ തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.