21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

July 12, 2023
June 23, 2023
May 3, 2023
April 11, 2023
March 18, 2023
March 13, 2023
March 3, 2023
December 23, 2022
December 6, 2022
November 4, 2022

കൈക്കൂലി വാങ്ങുന്നതിനിടയില്‍ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ വിജിലൻസ് പിടിയില്‍

Janayugom Webdesk
ആലപ്പുഴ
June 23, 2023 9:15 pm

ജില്ല ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ ജെ ഹാരിസ് കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലൻസിന്റെ പിടിയിലായി.
മാരാരിക്കുളം സ്വദേശിയായ പരാതിക്കാരൻ അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് പുതുതായി നിർമ്മിച്ച ഹോംസ്റ്റേയുടെ അനുമതിക്കായി ഈ വർഷം ജനുവരിയിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതുവരെ അപേക്ഷയിൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയാൽ മാത്രമേ അനുമതി ലഭിക്കുകയുള്ളു എന്നറിയാന്‍ കഴിഞ്ഞു. 

പരാതിക്കാരൻ കഴിഞ്ഞ ദിവസം ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസറായ കെ ജെ ഹാരിസിനെ ഓഫീസിൽ ചെന്ന് കണ്ട് വിവരം അന്വേഷിച്ചപ്പോൾ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകണമെങ്കിൽ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. എന്നാൽ കൈവശം മുന്നൂറ് രൂപ മാത്രമേയുള്ളൂവെന്ന് പറഞ്ഞപ്പോൾ 5,000 രൂപയുമായി വരാൻ അറിയിച്ചു. പരാതിക്കാരൻ ഈ വിവരം ആലപ്പുഴ വിജിലൻസ് ഡി വൈ എസ് പി ഗിരീഷ് പി സാരഥിയെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസിൽ വച്ച് പരാതിക്കാരൻ നിന്നും ആദ്യഗഡുവായി 2,000 രൂപ കൈക്കൂലി വാങ്ങവെ പ്രതിയെ കയ്യോടെ പിടികൂടുകയുമായിരുന്നു.
പരാതി ലഭിച്ചതിനെത്തുടർന്ന് മറ്റൊരു ഹോംസ്റ്റേ തുടങ്ങണമെന്ന പേരിൽ രഹസ്യാന്വേഷണത്തിന്റെ ഭാഗമായി വേഷം മാറി ഹാരിസിനെ സമീപിച്ച വിജിലൻസ് ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥരോടും ഹോംസ്റ്റേ അനുവധിക്കണമെങ്കിൽ 2,000 രൂപ കൈക്കൂലി ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Vig­i­lance arrests Dis­trict Tourism Infor­ma­tion Offi­cer while accept­ing bribe

You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.