കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ കഴിഞ്ഞ 15 വര്‍ഷത്തെ വരുമാനം പരിശോധിക്കും. വിജിലന്‍സ് അദ്ദേഹത്തിന്‍റെ വരുമാന സ്രോതസിനെകുറിച്ച് പ്രാഥമിക അന്വേഷണം തുടങ്ങി.
കോഴിക്കോട് വിജിലന്‍സ് യൂണിറ്റിലെ സ്പെഷ്യല്‍ സെല്‍ ആണ് കേസ് അന്വേഷിക്കുന്നത്. സുധാകരന്‍റെ ഭാര്യയുടെ സാമ്പത്തിക വിവരങ്ങളും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.സുധാകരന്റെ ഭാര്യ ജോലി ചെയ്യുന്ന കണ്ണൂര്‍ കാടാച്ചിറ ഹൈസ്‌കൂളിലെ പ്രിന്‍സിപ്പലിനാണ് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയത്. സ്മിതയുടെ 2001 മുതലുള്ള ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരങ്ങളാണ് വിജിലന്‍സ് തേടിയിട്ടുള്ളത്
സുധാകരന്റെ മുന്‍ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബുവാണ് 2021ല്‍ ഇത് സംബന്ധിച്ച പരാതി നല്‍കിയതെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്. കണ്ണൂരില്‍ ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്നടക്കം വന്‍ തോതില്‍ സുധാകരന്‍ പണം പിരിച്ചിരുന്നു.ഇതില്‍ വലിയ തട്ടിപ്പ് നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ ഡ്രൈവര്‍ പരാതി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് നടത്തുന്നത്. ഭാര്യയുടെ സാമ്പത്തിക വിവരങ്ങള്‍ സംബന്ധിച്ച് കേരള പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി സുധാകരനും സ്ഥിരീകരിച്ചു.ഏതുതരം അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും സുധാകരന്‍ പറയുന്നു
English Summary:
Vigilance will check K Sudhakaran’s income for the last 15 years
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.