23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 14, 2024
December 13, 2024
December 12, 2024
December 11, 2024
December 10, 2024
November 29, 2024
November 26, 2024
November 22, 2024
November 21, 2024

മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഇന്ന് കോടതിയെ സമീപിക്കും

Janayugom Webdesk
കൊച്ചി
April 29, 2022 9:22 am

യുവനടി നൽകിയ പീഡന പരാതിയിൽ മുൻകൂർ ജാമ്യം തേടി നടൻ വിജയ് ബാബു ഇന്ന് കോടതിയെ സമീപിക്കും. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിൽ അപേക്ഷ നൽകാനായി വിജയ് ബാബു അഭിഭാഷകനെ നിയോഗിച്ചു. വിജയ് ബാബുവിന് വേണ്ടി വിമാനത്താവളങ്ങളിൽ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

നിലവില്‍ വിജയ് ബാബു വിദേശത്താണെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിനുള്ള സാധ്യത മുൻനിർത്തിയാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് നിഗമനം. പീഡന പരാതിക്ക് പുറമേ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഏപ്രിൽ 22 നാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ നടി പരാതി നൽകിയത്. 24ാം തീയതി ഇയാൾ വിദേശത്തേക്ക് പോയി. തുടർന്ന് ഇരയുടെ പേരു വെളിപ്പെടുത്തി വിജയ് ബാബു ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു.

Eng­lish summary;Vijay Babu will approach the court today seek­ing antic­i­pa­to­ry bail

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.