26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 19, 2024
December 18, 2024
December 17, 2024
December 16, 2024
December 11, 2024
December 10, 2024
December 10, 2024

വിജയ് ഹസാര ട്രോഫി; ഒരോവറില്‍ ഏഴ് സിക്സറുകള്‍ അടിച്ച് റുതുരാജ് ഗെയ്ക്‌വാദ്

Janayugom Webdesk
അഹമ്മദാബാദ്
November 28, 2022 6:11 pm

വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ ഒരോവറില്‍ ഏഴ് സിക്സറുകള്‍ നേടി മഹാരാഷ്ട്ര ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ്. ലോക ക്രിക്കറ്റില്‍ തന്ന ആദ്യമായിട്ടാണ് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഒരു താരം തുടരെ ഏഴു സിക്‌സറുകളടിച്ചിരിക്കുന്നത്. ശിവ സിങ് എറിഞ്ഞ 49-ാമത്തെ ഓവറിലായിരുന്നു റുതുരാജിന്റെ റെക്കോഡ് പ്രകടനം. ഒരു നോ ബോളിലടക്കം ഓവറില്‍ ശിവയെറിഞ്ഞ ഏഴു ബോളും റുതുരാജ് സിക്‌സറിലെത്തിച്ചു. എക്സ്ട്രാ റൺ അടക്കം ഒരോവറിൽ 43 റൺസ്.

ഓവർ ആരംഭിക്കുമ്പോൾ 147 പന്തിൽ 164 റൺസ് എന്ന നിലയിലായിരുന്നു റുതുരാജ്. ഓവർ അവസാനിക്കുമ്പോൾ താരം 154 പന്തിൽ 207 റൺസ് എന്ന നിലയിലായി. ഇതോടെ ലിസ്റ്റ് എ ചരിത്രത്തിന്റെ ഒരു ഓവറിൽ ഏറ്റവുമധികം സിക്സർ നേടിയ താരമെന്ന റെക്കോർഡും റുതുരാജ് സ്വന്തമാക്കി. അതേസമയം, 16 സിക്സുകളും 10 ഫോറുകളും പായിച്ച ഗെയ്ക്‌വാദിന്റെ ഇരട്ട സെഞ്ചുറിയുടെ (159 പന്തിൽ 220*) മികവിൽ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 330 റൺസാണ് മഹാരാഷ്ട്ര കുറിച്ചത്.

Eng­lish Summary:Vijay Haz­ara Tro­phy; Rutu­raj Gaek­wad hit sev­en six­es in an over
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.