24 January 2026, Saturday

Related news

January 24, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
December 27, 2025
December 27, 2025
December 24, 2025
December 21, 2025

വിജീഷ് മണിയുടെ ഡോക്യൂഫിക്ഷൻ മൂവി ”വെളിച്ചപ്പാട്- ദി റിവീലർ ഓഫ് ലൈറ്റ്”; ആദ്യ പോസ്റ്റർ ഗോകുലം ഗോപാലൻ പ്രകാശനം ചെയ്തു

Janayugom Webdesk
August 24, 2024 6:57 pm

2021ൽ ഓസ്ക്കാർ ചുരുക്കപ്പട്ടികയിലും ഇരുനൂറ്റി അമ്പതോളം അന്തർദേശീയ അവാർഡുകൾ നേടിയിട്ടുള്ള സംവിധായകൻ വിജീഷ് മണി സംവിധാനം ചെയ്യുന്ന ഡോക്യൂഫിക്ഷൻ മൂവിയായ “വെളിച്ചപ്പാട്- ദി റിവീലർ ഓഫ് ലൈറ്റ്” ചിത്രീകരണം പൂർത്തിയായിരുന്നു. വള്ളുവനാടൻ പ്രദേശങ്ങളിൽ പ്രശസ്തനായ വെളിച്ചപ്പാട് ശങ്കരനാരായണന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ, പാലക്കാടൻ ഗ്രാമകാഴ്ചകളും, ക്ഷേത്രോത്സവങ്ങളും പശ്ചാത്തലമായി വരുന്നു. മൂന്ന് മാസമായിട്ട് പല ഘട്ടങ്ങളിൽ നടന്നിരുന്ന ചിത്രീകരണം പാലക്കാട്ടെ ഉത്സവങ്ങളുടെ അവസാന ഉത്സവമായ അഞ്ചുമൂർത്തി മംഗലം ക്ഷേത്ര വേലയോടെ പൂർത്തിയായി. ചിത്രത്തിൽ മാസ്റ്റർ ബാരീഷ് താമരയൂർ, അജു മനയിൽ, സുധി പഴയിടം, ഗിരിഷ്, ബരി, വിഷ്ണു പ്രസാദ്, നിരാമയി, രമ, ഇന്ദിര, ശാന്തി, ഗിരിജ, ശാലിനി, നന്ദന തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. അമേരിക്കൻ പ്രവാസിയായ ഡോ. രുഗ്മണി പത്മകുമാർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ക്യാമറ ഭവി ഭാസ്കരൻ ആണ്. തിരക്കഥ : ശശിധരൻ മങ്കത്തിൽ,

ക്രീയേറ്റിവ് കോൺട്രിബുഷൻ : ഉദയ്ശങ്കരൻ, എഡിറ്റർ : മെൽജോ ജോണി, സംഗീതം റുതിൻ തേജ്, സൗണ്ട് ഡിസൈനർ : ഗണേഷ് മാരാർ, സൗണ്ട് റെക്കാർഡിസ്റ്റ് : ജിനേഷ്, ആർട്ട് ഡയറക്ടർ : കൈലാസ്, കോസ്റ്റ്യൂം ഡിസൈൻ : ഭാവന, മേക്കപ്പ് : ബിജി ബിനോയ്, സഹസംവിധാനം : ശരത് ബാബു, പ്രൊഡക്ഷൻ കൺട്രൊളർ : സുമൻ ഗുരുവായൂർ, പ്രൊഡക്ഷൻ മാനേജർ : സുധി പഴയിടം, സത്യൻ കൊല്ലങ്കോട്. പ്രൊഡക്ഷൻ ഹൗസ് വിജീഷ് മണി ഫിലിം ക്ലബ്. പി.ആർ.ഓ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.