12 February 2026, Thursday

Related news

February 2, 2026
January 25, 2026
October 30, 2025
October 30, 2025
October 17, 2025
September 24, 2025
February 20, 2025
February 3, 2025
June 25, 2024
November 1, 2023

കൈക്കൂലി കേസില്‍ വില്ലേജ് അസിസ്റ്റന്റിന് ഏഴ് വര്‍ഷം കഠിന തടവ്

Janayugom Webdesk
തിരുവനന്തപുരം
June 25, 2024 9:56 pm

കൈക്കൂലി വാങ്ങിയ കേസില്‍ വില്ലേജ് അസിസ്റ്റന്റിന് ഏഴ് വര്‍ഷം കഠിന തടവ് ശിക്ഷ. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വീരണകാവ് വില്ലേജിൽ 2016 കാലഘട്ടത്തിൽ വില്ലേജ് അസിസ്റ്റന്റായിരുന്ന ബാബുകാണിയെയാണ് 3000 രൂപ കൈക്കൂലി വാങ്ങിയതിന് ഏഴ് വർഷം കഠിനതടവിനും 15,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. 

2016 ജനുവരി 21 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വസ്തുവിന്മേൽ ലോൺ എടുക്കുന്നതിന് ആവശ്യമായ റവന്യു രേഖകൾക്കായി സമീപിച്ച പരാതിക്കാരനിൽ നിന്നും രേഖകൾ ലഭ്യമാക്കുന്നതിന് കൈക്കൂലി വാങ്ങവെ തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്‌പിയായിരുന്ന ആർ മഹേഷിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഇയാളെ പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി. 

Eng­lish Sum­ma­ry: Vil­lage assis­tant gets sev­en years rig­or­ous impris­on­ment in bribery case

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.