23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 17, 2024
June 30, 2024
May 13, 2024
February 1, 2024
December 27, 2023
May 12, 2023
May 4, 2023
March 18, 2023
July 22, 2022
July 22, 2022

വിനീത് ജോഷി സിബിഎസ്ഇ ചെയര്‍മാന്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 15, 2022 9:19 pm

സിബിഎസ്ഇയുടെ പുതിയ ചെയർമാനായി വിനീത് ജോഷിയെ നിയമിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് വിനീത് ജോഷി.

കാൺപൂർ ഐഐടിയിൽ നിന്ന് മെക്കാനിക്കൽ എന്‍ജിനീയറിങിൽ ബിരുദവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് വിനീത് സിവിൽ സർവീസിൽ പ്രവേശിച്ചത്. മണിപ്പൂരിലെ 1992 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

1999ൽ യുവജനകാര്യ, കായിക മന്ത്രാലയത്തിനു കീഴിൽ പ്രൈവറ്റ് സെക്രട്ടറിയായി. തുടർന്ന് 2000 മുതൽ 2001 വരെ ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിൽ പ്രൈവറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

eng­lish summary;Vineet Joshi is the Chair­man of CBSE

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.