കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായി മൂന്നാം സ്വര്‍ണം നേടി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ടോക്കിയോ ഒളിമ്പിക്സില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് കായികരംഗം ഉപേക്ഷിച്ച 27കാരിയുടെ ശക്തമായ തിരിച്ചുവരവാണ് ഇത്.
നോര്‍ഡിക് സമ്പ്രദായത്തിലെ അവസാന റൗണ്ട് റോബിന്‍ പോരാട്ടത്തില്‍ ശ്രീലങ്കയുടെ ചമോദ്യ കേശനി മധുരവ്ലാഗെ ഡോണിനെ തോല്‍പ്പിച്ചാണ് വിനേഷ് ഫോഗട്ട് വനിതകളുടെ 53 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. വിഭാഗത്തിലെ 3 എതിരാളികളെയും വലിയ മാര്‍ജിനിലാണ് വിനേഷ് പരാജയപ്പെടുത്തിയത്.
വിനേഷ് ഫോഗട്ട് 5–0നാണ് ചംബോദ്യ കേശനിയെ തോല്‍പിച്ചത്. 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ രവി ദാഹിയ സ്വര്‍ണം നേടി. ഗുസ്തിയില്‍ ഇന്ത്യയുടെ അഞ്ചാമത്തെ സ്വര്‍ണമാണിത്. മത്സരത്തിന്റെ ഉദ്ഘാടന ദിവസം സാക്ഷി മാലിക്, ദീപക് പുനിയ, ബജ്റംഗ് പുനിയ എന്നിവര്‍ സ്വര്‍ണം നേടിയിരുന്നു.
അതിനിടെ ടോക്യോ ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവ് രവികുമാര്‍ ദഹിയക്ക് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും ലഭിച്ചു. പുരുഷന്‍മാരുടെ 57 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് ദഹിയയുടെ ആദ്യ സ്വര്‍ണം. നൈജീരിയയുടെ എബിക്കവെനിമോ വെല്‍സണെ തോല്‍പ്പിച്ചാണ് ദഹിയയുടെ മെഡല്‍നേട്ടം.
ഒളിമ്പിക്‌സില്‍ ലോക ചാമ്പ്യനായ സൗര്‍ ഉഗേവിനോട് 7–4ന് തോറ്റാണ് ദഹിയ വെള്ളി നേടിയത്. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ സുശീല്‍ കുമാര്‍ ഗുസ്തിയില്‍ മെഡല്‍ നേടിയ ശേഷം ഈയിനത്തില്‍ മെഡല്‍ നേടുന്ന താരമായിരുന്നു ദഹിയ. അതേസമയം, ലോക ജൂനിയര്‍ ചാമ്പ്യന്‍ പൂജ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലമണിഞ്ഞു. 50 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലായിരുന്നു പൂജയുടെ വെങ്കലനേട്ടം.
English Summary: Vinesh, who left the sport due to a heart attack, returned with gold
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.