23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 5, 2024
December 2, 2024
October 11, 2024
October 11, 2024
August 22, 2024
June 30, 2024
November 2, 2023
September 3, 2023
August 30, 2023

തിരുവനന്തപുരം മ്യൂസിയത്തില്‍ രാവിലെ നടക്കാനിറങ്ങിയ സ്ത്രീയെ കടന്നുപിടിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
October 28, 2022 1:00 pm

തിരുവനന്തപുരം മ്യൂസിയത്തില്‍ രാവിലെ നടക്കാനിറങ്ങിയ സ്ത്രീയെ കടന്നുപിടിച്ച് അഞ്ജാതന്‍. ബുധനാഴ്ച പുലര്‍ച്ചെ 4. 40 ഓടെയാണ് സംഭവം. കാറിലെത്തിയ ആളാണ് സ്ത്രീയെ ആക്രമിച്ചത്. അക്രമിയുടെ പിന്നാലെ സ്ത്രീ ഓടിയെങ്കിലും പിടികൂടാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ ആക്രമിച്ച ആളാരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. നടക്കാന്‍ പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണം നടന്നതെന്ന് യുവതി പറയുന്നു. പ്രതി പത്ത് മീറ്ററോളം ഓടി മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് സെക്യൂരിറ്റിക്കാരനെ വിവരമറിച്ചു. മ്യൂസിയം പൊലീസിനെ ഇയാളാണ് വിവരമറിയിച്ചത്.

Eng­lish Summary:Violence against a woman who went for a morn­ing walk in Thiru­vanan­tha­pu­ram Museum
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.