24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു; ചൈന ഒന്നാമത്, ഇന്ത്യയ്ക്ക് 13-ാം സ്ഥാനം

Janayugom Webdesk
ന്യൂ‍‍ഡല്‍ഹി
December 9, 2021 8:35 pm

തൊഴിലിന്റെ പേരില്‍ തടവിലാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റുകളുടെ (സിപിജെ) വാർഷിക സെൻസസ് പ്രകാരം 2021 ഡിസംബർ ഒന്നു വരെ ലോകമെമ്പാടുമുള്ള 293 മാധ്യമപ്രവര്‍ത്തകര്‍ തടവിലാക്കപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായ ആറാം വര്‍ഷവും 250 ലധികം മാധ്യമപ്രവര്‍ത്തകര്‍ ജയിലില്‍ കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍. 42 ഓളം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും സിപിജെ കണക്കുകള്‍ വ്യക്തമാക്കുന്നു.

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ തടവില്‍ കഴിയുന്ന രാജ്യം ചെെനയാണ്. 50 മാധ്യമപ്രവര്‍ത്തകരാണ് ചെെനയില്‍ ജയിലില്‍ കഴിയുന്നത്. 25 മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ച മ്യാന്‍മറാണ് രണ്ടാം സ്ഥാനത്ത്. 2020 ല്‍ പൂജ്യമായിരുന്ന കണക്കുകളില്‍ സെെനിക അട്ടിമറിയ്ക്ക് ശേഷം വര്‍ധനവുണ്ടായെന്നതും ശ്രദ്ധേയമാണ്. ഈജിപ്ത്, വിയറ്റ്നാം, ബെലാറസ് എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള മരണങ്ങളില്‍ മൂന്നെണ്ണം ഇന്ത്യയില്‍ നിന്നുള്ളവയാണ്. ബീഹാറിലെ മെഡിക്കല്‍ മാഫിയ സംഘങ്ങളെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ കൊല്ലപ്പെട്ട ബിഎന്‍എന്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ അവിനാഷ് ‌ഝാ, സുദര്‍ശന്‍ ടിവിയുടെ മനീഷ് കുമാര്‍ സിങ്, പുലിസ്റ്റര്‍ പുരസ്കാര ‍ജേതാവും റോയിട്ടേഴ്സ് ഫോട്ടോഗ്രാഫറുമായി ഡാനിഷ് സിദ്ദിഖി എന്നിവരുടെ പേരാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

ലോകമെമ്പാടും മാധ്യമസ്വാതന്ത്രത്തിനു മേലുള്ള കടന്നുകയറ്റം വര്‍ധിക്കുന്ന ആശങ്കജനകമായ സാഹചര്യമാണ് റിപ്പോര്‍ട്ട് തെളിയിക്കുന്നത്. ഇന്ത്യയിലടക്കം, സ്വേഛാധിപത്യ സര്‍ക്കാരുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ചാരസോഫ്റ്റ്‍വേറുകള്‍ ഉപയോഗിക്കുന്ന സാഹചര്യവും ഉണ്ടാകുന്നുണ്ട്. സി‌പി‌ജെയുടെ പട്ടികയില്‍ 13-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ഉള്ളതെങ്കിലും എതിര്‍ശബ്ദങ്ങളെ അടിച്ചമർത്തുന്നതില്‍ മോഡി സര്‍ക്കാരിന്റെ ഭരണത്തിലുള്ള ഇന്ത്യ ഒട്ടും പിറകിലല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കർഷകരുടെ പ്രതിഷേധവേളകളിലും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത് ഇത്തരം അടിച്ചമര്‍ത്തലുകളുടെ ഏകപക്ഷീയമായ പ്രയോഗത്തിന്റെ തെളിവാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

eng­lish summary;Violence against jour­nal­ists is on the rise

you may also like this video;

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.