21 May 2024, Tuesday

Related news

May 5, 2024
May 3, 2024
April 20, 2024
April 19, 2024
March 27, 2024
March 20, 2024
February 13, 2024
December 14, 2023
October 6, 2023
October 6, 2023

ത്രിപുരയില്‍ ബിജെപി തേര്‍വാഴ്ച തുടരുന്നു; മാധ്യമസ്ഥാപനങ്ങള്‍ക്കുനേരെയും അക്രമം

Janayugom Webdesk
അഗര്‍ത്തല
September 11, 2021 11:48 am

ത്രിപുരയില്‍ ഭരണത്തിന്റെ തണലില്‍ ബിജെപിയുടെ തേര്‍വാഴ്ച. സിപിഐ(എം) ഓഫീസുകള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കുമെതിരെ ബിജെപി അക്രമം തുടരുകയാണ്. പലയിടങ്ങളിലും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ബുധനാഴ്ചയാണ് പടിഞ്ഞാറന്‍ ത്രിപുരയിലെ മെലാര്‍മത്ത് മേഖലയില്‍ സ്ഥിതി ചെയ്യുന്ന സിപിഐ(എം) സംസ്ഥാന കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചത്. ഇതിന് പിന്നാലെ അഗര്‍ത്തലയിലെ ജില്ലാ കമ്മിറ്റി ഓഫീസ്, ബിഷാല്‍ഗറിലെ ഓഫീസും ബിജെപിക്കാര്‍ തകര്‍ത്തു. അഗര്‍ത്തലയില്‍ ദിനപത്രമായ പ്രതിഭാഡി കാലം, ടെലിവിഷന്‍ ചാനലുകളായ പിബി24, ഡെയ്‌ലി ദേസേര്‍ കഥ, ഉദയ്പൂരിലെ ദുരന്ത ടിവി എന്നിവയുടെ ഓഫീസുകള്‍ക്കുനേരെയാണ് ആക്രമം നടന്നത്. അക്രമങ്ങളില്‍ പത്തിലധികം പേര്‍ക്ക് പരിക്കേല്ക്കുകയും ആറ് വാഹനങ്ങള്‍ തകരുകയും ചെയ്തു. 

തിങ്കളാഴ്ച സെപാഹിജാല ജില്ലയിലെ ധന്‍പൂരില്‍ മുന്‍മുഖ്യമന്ത്രിയും സിപിഐ(എം) നേതാവുമായ മണിക് സര്‍ക്കാരിന്റെ പരിപാടിക്കുനേരെയായിരുന്നു ആദ്യ അക്രമം ഉണ്ടായത്. ഇതേതുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭഗങ്ങളില്‍ ബിജെപി അക്രമം അഴിച്ചുവിടുകയായിരുന്നു. ഗോമതി ജില്ലയിലെ ഉദയ്പൂര്‍, സെപാഹിജാല ജില്ലയിലെ ബിസാല്‍ഗര്‍, പടിഞ്ഞാറന്‍ ത്രിപുരയിലെ ഹാപാനിയ, മെലാര്‍മത്ത് തുടങ്ങിയ പ്രദേശങ്ങളിലാണ് അക്രമം അരങ്ങേറിയത്. 

അഗര്‍ത്തലയില്‍ ബിജെപി സംഘടിപ്പിച്ച പ്രകടനത്തിടെയാണ് മാധ്യമസ്ഥാപനങ്ങള്‍ക്കുനേരെ ആക്രമമുണ്ടായത്. കെട്ടിടത്തിനു മുന്നിലുണ്ടായിരുന്ന ഇരുചക്രവാഹനങ്ങളും കാറുകളും തകര്‍ക്കുകയും ചെയ്തു. ബുള്‍ഡോസര്‍ ഉപയോഗിച്ച് മതില്‍ തകര്‍ത്ത ശേഷമായിരുന്നു ബിഷാല്‍ഗറിലെ ഓഫീസിന് ബിജെപിക്കാര്‍ തീയിട്ടതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ ധര്‍ പറഞ്ഞു. 

eng­lish summary;Violence against media out­lets in Tripu­ra by BJP
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.