30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 18, 2025
March 5, 2025
March 2, 2025
February 22, 2025
January 2, 2025
October 14, 2024
September 19, 2024
July 26, 2024
April 21, 2024
April 6, 2024

മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങളും,വിദ്വേഷവും വിവേചനവും; മാര്‍ച്ച് 15ന് അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് ഐക്യരാഷട്രസഭ

Janayugom Webdesk
ന്യൂഡല്‍ഹി
March 12, 2023 11:21 am

മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങളും,വിദ്വേഷവും വിവേചനവും തടയുന്നതിന് മാര്‍ച്ച് 15ന് അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് ഐക്യരാഷട്രസഭ.പ്രത്യേകം വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഐക്യരാഷ്ടട്രസഭ സെക്രട്ടറി ജനറല്‍ആന്‍റോണിയോ ഗുട്ടറസാണ് പ്രഖ്യാപനം നടത്തിയത്.

സഭാംഗങ്ങള്‍ ഏകകണ്ഠമായി പ്രമേയത്തിന് അംഗീകാരം നല്‍കുകയായിരുന്നു. ഇതാദ്യമായാണ് ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ചേര്‍ന്ന അന്താരാഷ്ട്ര ഇസ്ലാമിക ഉച്ചകോടിയില്‍ ആവശ്യമുയര്‍ന്നിരുന്നു.തുടര്‍ന്ന് 2022ല്‍ യുഎന്‍ പൊതുസഭ വിഷയത്തില്‍ പ്രമേയവും പാസാക്കിയിരുന്നു.ലോകത്താകമാനമുള്ള മുസ്ലീങ്ങള്‍ക്കെതിരെ വംശീയമായ അതിക്രമങ്ങള്‍ കഴിഞ കുറച്ച് വര്‍ഷങ്ങളായി സമാനതകളില്ലാത്ത വിധം വര്‍ധിച്ചുവെന്ന് പ്രമേയം അവതരിപ്പിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു.

ലോകത്താകമാനം രണ്ട് ബില്യണിലധികം മുസ്ലീങ്ങളുണ്ട്. അവരില്‍ ബഹുഭൂരിഭാഗവും ഏതെങ്കിലും ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങള്‍ അനുഭവിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പലപ്പോഴും വിശ്വാസത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ക്കുംമാറ്റി നിര്‍ത്തലിനും വിധേയരാവുന്നവരാണ് ഇക്കൂട്ടര്‍. മുസ്‌ലിം സ്ത്രീകളാണെങ്കില്‍ അവരുടെ ലിംഗം, വംശം,വിശ്വാസം എന്നിവയില്‍ മൂന്നിരട്ടി വിവേചനമാണ് അനുഭവിക്കുന്നത്. ഈയൊരവസ്ഥ മാറേണ്ടതുണ്ട്,’ ഗുട്ടറസ് പറഞ്ഞു.ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി യു.എന്‍ ആസ്ഥാനത്ത് പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഹിഷ്ണുത, സമാധാനം, മനുഷ്യാവകാശങ്ങള്‍, മത വൈവിധ്യങ്ങള്‍ എന്നിവയോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക സംവാദങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇതിന് മുമ്പ് പാകിസ്ഥാനും തുര്‍ക്കിയും അറബ് പ്രതിനിധികളും വിഷയത്തില്‍ യു.എന്നിന്റെ ശ്രദ്ധ ക്ഷണിച്ച് കൊണ്ട് പ്രസ്താവനയിറക്കിയിരുന്നു. 

അമേരിക്കയിലെ സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷം ലോകത്താകമാനം മുസ്‌ലിങ്ങള്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്നും ഐക്യരാഷ്ട്ര സഭയുടെ അടിയന്തിര ശ്രദ്ധ വിഷയത്തില്‍ ഉണ്ടാവണമെന്നും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ബൂട്ടോ പ്രമേയത്തിന് മുന്നോടിയായി പറഞ്ഞിരുന്നു.

Eng­lish Summary:
Vio­lence, hatred and dis­crim­i­na­tion against Mus­lims; The Unit­ed Nations will observe March 15 as the Inter­na­tion­al Day Against Islamophobia

You may also like this video:

YouTube video player

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 29, 2025
March 29, 2025
March 29, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.