18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 3, 2024
October 18, 2024
May 22, 2024
January 18, 2024
July 21, 2023
January 10, 2023
October 2, 2022
September 28, 2022
September 14, 2022
September 5, 2022

ആരാധകരേ ശാന്തരാകുവിന്‍, റാങ്കിങ്ങിലും രാജാവിന്റെ എഴുന്നള്ളത്ത്

Janayugom Webdesk
ദുബായ്
September 14, 2022 9:58 pm

ആരാധകര്‍ ഏറെ കാത്തിരുന്ന നിമിഷമായിരുന്ന ഏഷ്യാ കപ്പിലൂടെ വിരാട് കോലി സാധ്യമാക്കിയത്. നീണ്ട മൂന്ന് വര്‍ഷത്തെ ‍സെഞ്ചുറി വരള്‍ച്ച അവസാനിപ്പിച്ച് കോലി ഏഷ്യാ കപ്പില്‍ സെഞ്ചുറി നേടിയിരുന്നു. കൂടാതെ റണ്‍വേട്ടയിലും കോലി മുന്നിലായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ തന്റെ 71-ാം സെഞ്ചുറി കുറിച്ചു. ഇപ്പോഴിതാ റാങ്കിങ്ങിലും വന്‍ കുതിച്ചുചാട്ടമാണ് കോലി നടത്തിയത്. 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കോലി 15-ാം സ്ഥാനത്തെത്തി.

ഏഷ്യാ കപ്പിന് മുമ്പ് കോലി 33-ാം സ്ഥാനത്തായിരുന്നു. 14-ാം സ്ഥാനത്തുള്ള രോഹിത് ശര്‍മ്മയാണ് കോലിക്ക് മുന്നിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. സൂര്യകുമാര്‍ യാദവ് നാലാം സ്ഥാനത്തുണ്ട്. ഏഷ്യാ കപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 276 റണ്‍സാണ് കോലി അടിച്ചെടുത്തത്. താരത്തിന്റെ ബാറ്റിങ് ആവറേജ് 92 ആണ്. 147.59 ആണ് പ്രഹരശേഷി. ഏഷ്യാ കപ്പില്‍ ടോപ് സ്‌കോററായ പാകിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാന്‍ ഒന്നാമത് തുടരുന്നു. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രമാണ് രണ്ടാമത്. ബാബര്‍ അസം മൂന്നാം സ്ഥാനത്തുണ്ട്. ഡേവിഡ് മലാന്‍ (ഇംഗ്ലണ്ട്), ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ) എന്നിവരാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍.

ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതെത്തി. പതും നിസ്സങ്ക (ശ്രീലങ്ക), മുഹമ്മദ് വസീം (യുഎഇ), റീസ ഹെന്‍ഡ്രിക്‌സ് (ദക്ഷിണാഫ്രിക്ക) എന്നിവര്‍ എട്ട് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാറിന് ഒരു സ്ഥാനം നഷ്ടമായി. ആറാം സ്ഥാനത്തുണ്ടായിരുന്ന ഭുവനേശ്വര്‍ ഏഴാം സ്ഥാനത്തേക്ക് വീണു. ഏഷ്യാ കപ്പിലെ ആദ്യ മത്സരങ്ങളില്‍ നന്നായി റണ്‍സ് വഴങ്ങിയതാണ് ഭുവനേശ്വറിന് തിരിച്ചടിയായത്. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരേ അഞ്ചുവിക്കറ്റ് വീഴ്ത്തി താരം ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ കിരീടത്തിലേക്ക് നയിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച സ്പിന്നര്‍ വാനിന്ദു ഹസരംഗ റാങ്കിങ്ങില്‍ ആറാം സ്ഥാനത്തെത്തി.

Eng­lish Sum­ma­ry: Virat Kohli
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.