ക്രിക്കറ്റ് താരം വിരാട് കോലിക്കും ബോളിവുഡ് താരം അനുഷ്‌ക ശർമ്മയ്ക്കും ആണ്‍കുട്ടി ജനിച്ചു. ഫെബ്രുവരി 15നാണ് അകായ് എന്ന് പേരിട്ട ആണ്‍ കുട്ടി ജനിച്ചത്. വാമികയുടെ കുഞ്ഞനിയന് ഈ ലോകത്തേക്ക് സ്വാഗതം എന്ന് പറഞ്ഞാണ് ഇരുവരും സന്തോഷ വിവരം അറിയിച്ചത്.
വിരാട് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് അറിയിച്ചത്. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും തങ്ങള്‍ക്കുണ്ടാകണമെന്ന് പോസ്റ്റില്‍ കുറിച്ചു. ഇരുവരും ഈ സന്തോഷ നിമിഷത്തില്‍ സ്വകാര്യത ആവശ്യപ്പെടുകയും ചെയ്തട്ടുണ്ട്. 2021 ഫെബ്രുവരിയിലാണ് താരങ്ങള്‍ക്ക് വാമിക എന്ന മകള്‍ ജനിച്ചത്.കുഞ്ഞിന്‍റെ ജനനത്തോട് അനുബന്ധിച്ച് കോലി ഇംഗ്ലണ്ട് സിരീസില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.
English Summary:Virat Kohli and Anushka have welcomed their second child
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.