23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

August 6, 2022
June 15, 2022
May 26, 2022
April 1, 2022
March 2, 2022
February 13, 2022
February 11, 2022
January 13, 2022
January 12, 2022
November 28, 2021

കിരണ്‍ വിസ്മമയയെ നിലത്തിട്ട് മുഖത്ത് ചവിട്ടുമായിരുന്നു; പാട്ടക്കാറിനെയും വേസ്റ്റ് പെണ്ണിനെയുമാണ് ചുമക്കുന്നതെന്ന് കിരണ്‍ പറഞ്ഞു; ഡോ.രേവതി

Janayugom Webdesk
കൊല്ലം
January 13, 2022 6:21 pm

കിരണ്‍ വിസ്മയയെ നിലത്തിട്ട് ചവിട്ടുമായിരുന്നുവെന്ന് വിസ്മയ കേസിലെ രണ്ടാം പ്രതിയും വിസ്മമയുടെ സഹോദരന്‍ വിജിത്തിന്റെ ഭാര്യ ഡോ. രേവതി. പ്രോസിക്യൂഷന്‍ ഭാഗം രണ്ടാം സാക്ഷിയായി ഒന്നാം അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജി സുജിത് മുമ്പാകെ വിസ്തരിക്കവെയാണ് രേവതി ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് വിസ്മയ അയച്ച മെസേജുകള്‍ മാധ്യമങ്ങള്‍ക്ക് അയച്ചിരുന്നതായും രേവതി വ്യക്തമാക്കി.

തന്റെ വിവാഹാലോചന വന്നതുമുതല്‍ താനും വിസ്മയയുമായി സംസാരിക്കുമായിരുന്നുവെന്നും വാട്സാപ്പില്‍ ചാറ്റ് ചെയ്യുമായിരുന്നുവെന്നും വിസ്മയ സന്തോഷവതിയും പ്രസരിപ്പുമുള്ള കുട്ടിയായിരുന്നുവെന്നും സാക്ഷിമൊഴി നല്‍കി.

വിവാഹം കഴിഞ്ഞ് ഏകദേശം ഒരു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ വിസ്മയ മ്ലാനവതിയായെന്നും കാര്യം തിരക്കിയപ്പോള്‍ സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് കിരണ്‍ തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും വിസ്മമയ വെളിപ്പെടുത്തിയെന്നും രേവതി പറഞ്ഞു.

കിരണ്‍ വിസ്മമയയെ ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി കഴുത്തില്‍ കുത്തിപ്പിടിക്കുമായിരുന്നുവെന്നും നിലത്തിട്ട് മുഖത്ത് ചവിട്ടുമായിരുന്നുവെന്നും രേവതി പറഞ്ഞു.

ഗള്‍ഫ് കാരന്റെ മകളും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ പെങ്ങളുമാണല്ലോ എന്ന് വിചാരിച്ചാണ് കല്യാണം കഴിച്ചതെന്നും എന്നാല്‍ കിട്ടിയത് പാട്ടക്കാറും വേസ്റ്റ് പെണ്ണുമാണ് എന്ന് കിരണ്‍ പറഞ്ഞതായി വിസ്മയ തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്നും രേവതി പറഞ്ഞു.

നിരന്തരം വിഷമങ്ങള്‍ അറിയിക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് കിരണ്‍ വിസ്മയയുടെ ഫോണില്‍ നിന്ന് തന്നെ ബ്ലോക്ക് ചെയ്തുവെന്നും രേവതി കൂട്ടിച്ചേര്‍ത്തു.

രേവതിയുടെ എതിര്‍സാക്ഷി വിസ്താരം തിങ്കളാഴ്ച നടക്കും.

Eng­lish Sum­ma­ry: Vis­maya case;Kiran used to kick her in the face; The sec­ond wit­ness, Dr. Revathy

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.