19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 6, 2024
August 7, 2023
July 11, 2023
May 9, 2023
May 4, 2023
March 20, 2023
January 8, 2023
December 30, 2022
December 30, 2022
November 27, 2022

വിവിയന്റെ തകര്‍പ്പന്‍ പ്രകടനം; ഗോകുലത്തിനു മുന്നില്‍ കടത്തനാടിന് ദയനീയ പരാജയം

Janayugom Webdesk
കോഴിക്കോട്
September 29, 2022 11:06 pm

കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന കേരള വനിതാ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ ഏകപക്ഷീയമായ 15 ഗോളുകള്‍ക്ക് ഗോകുലം കേള എഫ്‌സി കടത്തനാട് രാജ ഫുട്‌ബോള്‍ അക്കാദമി വടകരയെ പരാജയപ്പെടുത്തി. കടത്തനാടിന്റെ ഡിഫന്‍സ് നിരയെ തകര്‍ത്ത് ഗോകുലത്തിന്റെ 10-ാം നമ്പര്‍ വിവിയന്‍ കൊനേരു അഡ്‌ജെ ഗോള്‍മഴ സൃഷ്ടിച്ചു. പത്ത് ഗോളുകളാണ് വിവിയന്‍ നേടിയത്. മത്സരത്തിന്റെ 6,8,9,34,35,40,43,51+,56,62 മിനിട്ടുകളില്‍ ഘാനക്കാരി വിവിയന്‍ കൊനേരു അഡ്‌ജെ കടത്തനാട് രാജയുടെ വലകുലുക്കി. 8,24,38 മിനിട്ടില്‍19-ാം നമ്പര്‍ ഹാര്‍മിലിന്‍ കൗര്‍ മൂന്നു ഗോളുകളും 20-ാം മിനിട്ടില്‍ 30-ാം നമ്പര്‍ മാനസയും 45+1ല്‍ 20-ാം നമ്പര്‍ സോണിയയും ഗോകുലത്തിനു വേണ്ടി ഓരോ ഗോളുകളും നേടി. ഒക്‌ടോബര്‍ രണ്ട് ഞായറാഴ്ചയാണ് അടുത്ത മത്സരം. അന്ന് ഗോകുലം കേരള എഫ്‌സിയും ലോഡ്‌സ് എഫ്എയും തമ്മില്‍ ഏറ്റുമുട്ടും.

Eng­lish Sum­ma­ry: Vivian’s break­out per­for­mance; A mis­er­able defeat for Kadthana­di in front of Gokulam

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.