26 December 2024, Thursday
KSFE Galaxy Chits Banner 2

എക്‌സൈസ് റേഞ്ച് ഓഫീസില്‍ വ്‌ളോഗറിന്റെ കഞ്ചാവ് ക്ലാസ്; വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശം

Janayugom Webdesk
തിരുവനന്തപുരം
August 11, 2022 6:19 pm

മട്ടാഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫീസില്‍ കഞ്ചാവ് ഉപയോഗത്തെ പ്രകീര്‍ത്തിച്ച സംസാരിച്ച വ്ളോഗര്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ വീഴ്ചയില്‍ അന്വേഷണം. വ്‌ളോഗര്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിനാണ് കഴിഞ്ഞ ദിവസം കഞ്ചാവ് കേസില്‍ പിടിയിലായത്. സാമൂഹികമാധ്യമത്തിലൂടെ പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ഉപദേശം നല്‍കുകയും ചെയ്ത കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. 

കസ്റ്റഡിയിലെടുത്ത പ്രതി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഉദ്യോഗസ്ഥരുടെ മുന്‍പില്‍വെച്ച് കഞ്ചാവ് ചെടിയെയും അതിന്റെ ഉപയോഗത്തെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയായിരുന്നു. ഇത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. എക്‌സൈസ് തലപ്പത്ത് ഈ വിഷയം വലിയ രീതിയില്‍ അതൃപ്തിക്ക് വഴിവെച്ചു. സംഭവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്സൈസ് കമ്മീഷ്ണര്‍ നിര്‍ദേശം നല്‍കി.

വിഷയത്തില്‍ വകുപ്പുതല അന്വേഷണം നടത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് വിജിലന്‍സ് എസ് പി അന്വേഷണം ആരംഭിച്ചു. റേഞ്ച് ഓഫീസില്‍ വച്ച് ഇത്തരം സംഭാഷണം നടത്തുന്നതിന് സ്വാതന്ത്ര്യം നല്‍കിയതും അതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടതും പിന്നീട് ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടതുമാണ് കാരണം. വിഷയം സംബന്ധിച്ച് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍ ഉദ്യോഗസ്ഥതലത്തില്‍ നടപടിയുണ്ടാകുമെന്നും പറഞ്ഞിരുന്നു.

Eng­lish Summary:Vlogger’s Cannabis Class at Excise Range Office; A depart­men­tal inquiry is recommended
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.