ഈ വര്‍ഷത്തെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കേരളത്തിലെ പുതിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കേരള ചീഫ് ഇലക്ടറൽ ഓഫീസറുടെ വെബ്‌സൈറ്റിലും (www.ceo.kerala.gov.in), താലൂക്ക് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിലും ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) മാരുടെ കൈവശവും പട്ടിക പരിശോധനയ്ക്ക് ലഭിക്കും. 2021 ലെ അന്തിമ വോട്ടർ പട്ടിക പ്രകാരം 2,67,31,509 വോട്ടർമാരാണ് ഉണ്ടായിരുന്നത്.
ഇപ്പോഴത്തെ പട്ടികയിൽ 2,74,57,831 വോട്ടർമാരുണ്ട്. 7,26,322 വോട്ടർമാരുടെ വർധനവാണുള്ളത്. 1,41,30,977 സ്ത്രീ വോട്ടർമാരും 1,33,26,573 പുരുഷ വോട്ടർമാരും 281 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്. മലപ്പുറ (32,96,602)ത്താണ് കൂടുതൽ വോട്ടർമാർ. 92,486 എൻആർഐ വോട്ടർമാരുണ്ട്. 18–19 പ്രായത്തിലുള്ള 255497 വോട്ടർമാരുണ്ട്. വോട്ടർ പട്ടികയിൽ പേര് ചേർക്കുവാനും വോട്ടർമാർക്ക് അനുവദനീയമായ മറ്റ് മാറ്റങ്ങൾ വരുത്തുവാനും ഓൺലൈനിൽ (www.nvsp.in) അപേക്ഷിക്കാം.
english summary; voter list published
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.