5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 4, 2024
October 8, 2024
August 12, 2024
August 4, 2024
October 27, 2023
August 21, 2023
August 16, 2023
June 26, 2023
November 7, 2022
October 27, 2022

വേജ് ബോർഡ് ഉടൻ രൂപീകരിക്കണം: കെയുഡബ്ല്യുജെ

Janayugom Webdesk
തിരുവനന്തപുരം
August 22, 2022 10:16 am

പത്രപ്രവർത്തകരുടെ വേതന പരിഷ്കരണത്തിനുള്ള വേജ്ബോർഡ് ഉടൻ രൂപീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ലേബർ കോഡിലൂടെ ഇല്ലാതായ വർക്കിങ് ജേർണലിസ്റ്റ് ആക്ട് പുനഃസ്ഥാപിക്കാൻ കേന്ദ്ര ഗവണ്‍മെന്റ് തയാറാകണം. പത്രപ്രവർത്തക പെൻഷൻ പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, കെ എം ബഷീർ കൊല്ലപ്പെട്ട കേസിന്റെ വിചാരണ വേഗത്തിലാക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. 

ചർച്ചകൾക്ക് ജനറൽ സെ­ക്ര­­­­­ട്ടറി ഇ എ­സ് സുഭാഷ് മ­റുപടി പറഞ്ഞു. പ്രസിഡന്റ് കെ പി റെജി സംസാരിച്ചു. പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്ത എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺബാബുവും ചുമതലയേറ്റു. സ­മാപന സമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉ­ദ്ഘാടനം ചെയ്തു. എം വി വിനീത അധ്യക്ഷയായി. 

ചെങ്കൽ രാജശേഖരൻ നായർ, എസ് ജയശങ്കർ, കെഎൻഇഎഫ് സംസ്ഥാന പ്രസിഡന്റ് എസ് ജോൺസൺ, സാനു ജോർജ് തോമസ് എന്നിവർ സംസാരിച്ചു. യൂണിയൻ സംസ്ഥാന ട്രഷററായി സുരേഷ് വെള്ളിമംഗലം (ദേശാഭിമാനി), വൈസ് പ്രസിഡന്റുമാരായി ആർ ജയപ്രസാദ് (മാതൃഭൂമി ), സീമാ മോഹൻലാൽ (ദീപിക), സെക്രട്ടറിമാരായി പി ആർ റിസിയ (ജനയുഗം), എം ഷജിൽകുമാർ ( മനോരമ ), അഞ്ജനാ ശശി (മാതൃഭൂമി) എന്നിവരെ തെരഞ്ഞടുത്തു. ദിനേശ് കൃഷ്ണനും ജി രാജേഷ് കുമാറും തെരഞ്ഞെടുപ്പു നടപടികൾ നിയന്ത്രിച്ചു. 

Eng­lish Summary:Wage Board to be set up soon: KUWJ

You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.