പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ കോൺഗ്രസ് ഞായറാഴ്ച പ്രഖ്യാപിക്കാനിരിക്കെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശവുമായി കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു. താളത്തിനൊത്ത് തുള്ളുന്ന ദുര്‍ബലനായ മുഖ്യമന്ത്രിയെ ആണ് മുകളിലുള്ളവര്‍ക്ക് വേണ്ടത് എന്ന് സിദ്ദു തുറന്നടിച്ചു. എന്നാൽ, പ്രസ്താവന വിവാദമായപ്പോൾ കേന്ദ്ര സർക്കാരിനെക്കുറിച്ചാണ് ഇക്കാര്യം പറഞ്ഞതെന്ന വിശദീകരണവുമായി സിദ്ദുവിന്റെ മാധ്യമ ഉപദേഷ്ടാവ് രംഗത്തെത്തി.
മുഖ്യമന്ത്രി സ്ഥാനാർഥിയാവാന്‍ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയും സിദ്ദുവും തമ്മില്‍ കടുത്ത മത്സരത്തിലാണ്. 20‑ന് നടക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റായ ചാംകൗർ സാഹിബിന് പുറമെ ബദൗർ മണ്ഡലത്തിലും ചന്നി മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ചന്നി തന്നെയാണെന്നതിന്റെ സൂചനയാണിത്.
എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സിദ്ദുവിന്റെ പ്രതികരണം. ഞായറാഴ്ച ലുധിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക.
English summary: wants a weak CM: Navjot Singh Sidhu
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.