60 നിയമസഭ സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച ബിജെപിയിലെ കലഹം തെരുവ് യുദ്ധത്തിലെത്തി.
പ്രധാനമന്ത്രി മോഡിയുടെയും മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെയും കോലം കത്തിച്ച പ്രവര്‍ത്തകര്‍ ബിജെപി പതാകകള്‍ക്കും തീയിട്ടു. വിവിധ ഭാഗങ്ങളില്‍ ബിജെപി ഓഫീസുകള്‍ക്കും തീവച്ചു. പ്ലക്കാര്‍ഡുകളുയര്‍ത്തി മുദ്രാവാക്യങ്ങളും മുഴക്കി പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. തുടര്‍ന്ന് ഇംഫാലിലെ ബിജെപി ആസ്ഥാനത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി. സംസ്ഥാന തലസ്ഥാനത്തിന് പുറമേ ഇംഫാല്‍ വെസ്റ്റ്, തമെങ്‌ലോങ് മേഖലകളിലും വ്യാപക സംഘര്‍ഷമാണ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായത്.
സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍ മന്ത്രി ഡോ. നിമാ ചന്ദ് ലുവാങ്, മറ്റൊരു നേതാവ് താങ്‌ജാന്‍ അരുണ്‍കുമാര്‍ എന്നിവര്‍ ബിജെപിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു. നിലവിലെ എംഎല്‍എമാരായിരുന്ന യുംഖാം ഇറബോട്ട്, എം രാമേശ്വര്‍, പി ശരത്ചന്ദ്ര എന്നിവര്‍ സീറ്റ് നല്കാത്തതില്‍ പരസ്യ പ്രതിഷേധവും രേഖപ്പെടുത്തി. വരുംദിവസങ്ങളില്‍ ഇവര്‍ ബിജെപി വിടുമെന്നാണ് സൂചന. കോണ്‍ഗ്രസില്‍ നിന്ന് കൂറിമാറിയവര്‍ക്ക് സീറ്റ് നല്‍കിയതിനെ തുടര്‍ന്ന് ടിക്കറ്റ് നിഷേധിക്കപ്പെട്ടവരാണ് പ്രതിഷേധത്തിന് മുന്‍പന്തിയിലുള്ളത്. കോണ്‍ഗ്രസില്‍ നിന്നെത്തിയ 10 നേതാക്കള്‍ക്കാണ് ബിജെപി ടിക്കറ്റ് നല്‍കിയത്.
ഭരണത്തിലുള്ള ബിജെപിയുടെ സഖ്യകക്ഷികള്‍ കയ്യൊഴിഞ്ഞതിനെ തുടര്‍ന്നാണ് 60 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുവാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി എൻ ബിരേൻ സിങ് ഇത്തവണയും ഹെനിങ്ഗാങ് മണ്ഡലത്തിൽ നിന്നും ജനവിധി തേടും.
English Summary: war in street in Manipur BJP over candidate list
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.