26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
August 15, 2024
June 14, 2024
May 23, 2024
March 18, 2024
January 21, 2024
October 5, 2023
September 24, 2023
September 22, 2023
September 17, 2023

പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ്; ഉക്രെയ്‍ന് മിസെെലുകള്‍ നല്‍കുന്നത് ആക്രമണം രൂക്ഷമാക്കുമെന്ന് പുടിന്‍

Janayugom Webdesk
മോസ്‍കോ
June 5, 2022 9:20 pm

ഉക്രെയ്‍ന് ആയുധങ്ങള്‍ നല്‍കുന്ന പാശ്ചാത്യരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. ദീര്‍ഘ ദൂര മിസെെലുകള്‍ നല്‍കി ഉക്രെയ്‍നെ സഹായിക്കുന്നത് തുടര്‍ന്നാല്‍, കൂടുതല്‍ ലക്ഷ്യങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നാണ് പുടിന്‍ മുന്നറിയിപ്പ് നല്‍കിയത്.

എന്നാല്‍ ലക്ഷ്യങ്ങളെന്തൊക്കെയാണെന്ന് പുടിന്‍ വ്യക്തമാക്കിയില്ല. ആയുധങ്ങള്‍ നല്‍കിയാല്‍ ഞങ്ങളുടെ ആയുധങ്ങള്‍ പ്രയോഗിക്കുമെന്നും പുടിന്‍ പരാമര്‍ശിച്ചിരുന്നു. പരോക്ഷമായി പുടിന്ഡ ആണവ ഭീഷണി ആവര്‍ത്തിക്കുകയാണെന്നും വിലയിരുത്തലുണ്ട്. ഉക്രെയ്‍ന് ദീര്‍ഘദൂര ബാലിസ്റ്റിക് മിസെെലുകള്‍ നല്‍കുമെന്ന യുഎസിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് പുടിന്റെ പ്രതികരണമെന്നതും ശ്രദ്ധയമാണ്.

ഞായറാഴ്ച പുലർച്ചെ എട്ടോളം സ്ഫോടനപരമ്പരകള്‍ക്കാണ് തലസ്ഥാന നഗരമായ കീവ് സാക്ഷ്യം വഹിച്ചത്. ആഴ്ചകളുടെ ഇടവേളകൾക്കിടെയാണ് കീവില്‍ റഷ്യന്‍ സേന മിസെെലാക്രമണം നടത്തുന്നത്. യൂറോപ്യൻ രാജ്യങ്ങൾ ഉക്രെയ്‍ന് ടാങ്കുകളും കവചിത വാഹനങ്ങളും നശിപ്പിച്ചതായും റഷ്യ അവകാശപ്പെട്ടു. ആക്രമണങ്ങളിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

അതേസമയം, സീവറോഡോനെറ്റ്സ്കിന്റെ നിയന്ത്രണത്തിനായുള്ള ഇരു സെെന്യങ്ങളുടെയും പോരാട്ടം രൂക്ഷമായി തുടരകയാണ്. നഗരം രണ്ടായി വിഭജിക്കപ്പെട്ടെന്നും ലുഹന്‍സ്‍‍ക് ഗവര്‍ണര്‍ സെര്‍ജി ഗെെഡേ പറഞ്ഞു. സീവറോഡോനെറ്റ്സ്കിന്റെ 70 ശതമാനവും റഷ്യന്‍ സെെന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉക്രെയ്ൻ സേന ശക്തമായ ചെറുത്തുനിൽപ് തുടരുകയാണെന്നും പാശ്ചാത്യ ആയുധങ്ങൾ എത്തിയാൽ മാത്രമേ പ്രതിരോധം തുടരാൻ സാധിക്കുകയുള്ളൂവെന്നും ഗെെഡേ പറഞ്ഞു. നഗരത്തില്‍ തെരവുയുദ്ധം നടക്കുകയാണെന്ന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കിയും പറഞ്ഞു. സീവറോഡോനെറ്റ്സ്കില്‍‍ നിന്ന് ചില ഉക്രെയ്‍ന്‍ സൈനിക യൂണിറ്റുകൾ പിൻവാങ്ങുകയാണെന്ന് ശനിയാഴ്ച റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.

Eng­lish summary;Warning to West­ern nations; Putin says sup­ply of mis­siles to Ukraine could inten­si­fy attacks

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.