23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 2, 2024
August 12, 2024
May 28, 2024
December 26, 2023
December 23, 2023
November 24, 2023
November 23, 2023
September 14, 2023
August 28, 2023
August 13, 2023

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നു; പെരിയാർ തീരത്തുള്ളവർ ജാഗ്രത നിർദ്ദേശം

Janayugom Webdesk
July 16, 2022 10:20 am

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ വർധന രേഖപ്പെടുത്തി. ഇന്ന് രാവിലെ ജലനിരപ്പ് 134.90 അടിയായി ഉയർന്നു. മഴ ശക്തമായി തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് അധികൃതര്‍ പറഞ്ഞത്.

ജലനിരപ്പ് അപ്പർ റൂൾ ലെവലിലെത്തിയാൽ സ്പിൽ വേ ഷട്ടർ തുറന്നേക്കും. അതിനാൽ പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്.

നിലവിൽ 1844 ഘനയടി വെള്ളമാണ് തമിഴ്‌നാട് മുല്ലപ്പെരിയാറിൽ നിന്ന് കൊണ്ടു പോകുന്നത്. എന്നാൽ സെക്കന്റിൽ 7000 ഘനയടിയിലധികം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് മഞ്ചുമല വില്ലേജ് ഓഫീസിൽ കൺട്രോൾ റൂം തുറന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാ​ഗ്രത പാലിച്ചാൽ മതിയെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Eng­lish summary;Water lev­el in Mul­laperi­yar ris­es; Res­i­dents on the Peri­yar coast are cautioned

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.