കനത്ത വേനൽ മഴയെ തുടർന്ന് മട വീണ് കൊയ്ത്തിന് പാകമായ 150 ഏക്കർ വരുന്ന വേങ്ങൽ ഇരുകര പാടശേഖരത്തിൽ വെള്ളം കയറി. അടുത്ത ആഴ്ച കൊയ്ത്ത് നടത്തേണ്ട പാടശേഖരത്തിൽ ഇന്നലെ പുലർച്ചെയോടെയാണ് മട വീണതിനെ തുടർന്ന് വെളളം കയറിയത്. ഇടിഞ്ഞില്ലം കണ്ണാട്ടുമട ബണ്ടിന്റെ മധ്യഭാഗത്തായാണ് മട വീണത്.
മട വീണതിനെ തുടർന്ന് പാടത്ത് മൂന്നടിയോളം വെള്ളം കയറിയിക്കിടക്കുകയാണ്. മട വീണ ഭാഗം പുനർ നിർമ്മിക്കുന്ന ജോലികൾ ഇന്നലെ രാവിലെ മുതൽ ആരംഭിച്ചു. ശക്തിയേറിയ മോട്ടാർ ഉപയോഗിച്ച് പാടശേഖരത്തിൽ കെട്ടി നിൽക്കുന്ന വെള്ളം പമ്പ് ചെയ്ത് നീക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലൂയിസ് മാത്യു രാവിലെ പത്ത് മണിയോടെ പാടത്ത് സന്ദർശനം നടത്തി.
പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, വൈസ് പ്രസിഡന്റ് ശാന്തമ്മ ആർ നായർ, ബ്ലോക്ക് പഞ്ചായത്തംഗം സോമൻ താമരച്ചാൽ, പാടശേഖര സമിതി ഭാരവാഹികളായ രാജു തൈയ്യിൽ, തങ്കച്ചൻ കോയിക്കളം തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. പാടത്ത് കെട്ടി നിൽക്കുന്ന വെള്ളം അടിയന്തിരമായി നീക്കം ചെയ്യാനായില്ലെങ്കിൽ കൃഷി പൂർണമായും നശിക്കുന്ന സഹചര്യമാണ് നിലനിൽക്കുന്നതെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.
English summary;Water seeped into the paddy field, which was ripe for harvest
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.