കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പലയിടത്തായി വെള്ളക്കെട്ട് രൂപപ്പെട്ടു. കലൂര്‍ സ്റ്റേഡിയം റോഡിലും വെള്ളം കയറി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. എംജി റോഡിലും ഹൈക്കോടതിക്ക് മുന്‍പിലും വെള്ളക്കെട്ട് രൂപപ്പെട്ടു. എറണാകുളവും നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരവും വെള്ളത്തിലായി. എം ജി റോഡ്, കലൂര്‍, പനമ്പള്ളി നഗര്‍ പ്രദേശങ്ങളിലെ റോഡുകള്‍ വെള്ളത്തിലാണ്.
പലയിടത്തും കടകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയ അവസ്ഥയാണ്. എന്നാല്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടും കൊച്ചിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊന്നും അവധി പ്രഖ്യാപിച്ചിട്ടില്ല. തൃപ്പുണിത്തുറയില്‍ അത്തച്ചമയ ആഘോഷങ്ങളെത്തുടര്‍ന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
English summary; Waterlogging in Kochi city due to heavy rains; Traffic is blocked
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.