ജോയിൻ്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ് വയനാട് ജില്ലാ സമ്മേളനം മെയ് നാല് അഞ്ച് തിയ്യതികളിൽ മാനന്തവാടി മിൽക്ക് സൊസൈറ്റിഹാളിൽ നടക്കും. മെയ് നാലിന് ഉച്ചക്ക് ജില്ലാ കമ്മറ്റി 4.30 തിന് വിളംബരജാഥ, 5 മണിക്ക് മാനന്തവാടി ഗന്ധി പാർക്കിൽ നടക്കുന്ന ഇന്ത്യൻ ദേശീയതയും പ്രതിസന്ധികളും എന്ന വിഷയത്തിലെ സെമിനാർ കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
5 ന് രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ പ്രതിസമ്മേളനം അഡ്വ.പി സന്തോഷ്കുമാർ എം.പി.ഉദ്ഘാടനം ചെയ്യും. ജോയിൻ്റ് കൗൺസിൽ സംസ്ഥാന ചെയർമാൻ ഷാനവാസ്ഖാൻ സംഘടനാ റിപ്പോർട്ടും ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.എ പ്രേംജിത്ത് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷർ ആർ ശ്രീനു വരവ് ചിലവ്ക്കും കണക്കും അവതരിപ്പിക്കും.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത് സംസ്ഥാന കമ്മറ്റി അംഗം കെ.ആർ സുധാകരൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ച.2 മണിക്ക് നടക്കുന്ന യാത്രയപ്പ് സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര ഉദ്ഘാനം ചെയ്യും ജോയിൻ്റ് കൗൺസിൽ മുൻ നേതക്കളായ സുകേശൻ ചൂലിക്കാട്, പി.എൻ മുരളിധരൻ, ടി.ജെ മോളി എന്നിവർക്ക് ഉപഹാരങ്ങൾ സമർപ്പിക്കും.
പൊതുചർച്ചയക്ക് ശേഷം ജില്ലാ ഭാരവാഹികളുടെ തെരത്തെടുപ്പ് നടക്കും.വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഇ.ജെ ബാബു, സ്വാഗത സംഘം കൺവീനർ കെ.എ പ്രംജിത്ത്, ജോയിൻ്റ് കൗൺസിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.ഷമീർ, ജില്ലാ പ്രൈസ് പ്രസിഡൻ്റ് ടി.ഡി സുനിൽമോൻ, മേഖലാ സെക്രട്ടറി എൻ.എം മധു എന്നിവർ പങ്കെടുത്തു.
English Summary: Wayanad District Conference of the Joint Council will be inaugurated by P Santhoshkumar MP
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.