വയനാട് ദുരിതബാധിതർക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ച് നൽകുന്ന 10 വീടുകളുടെ ധനസമാഹരണത്തിനായി എഐവൈഎഫ് കാറളം മേഖല കമ്മിറ്റി “അതിജീവനത്തിന്റെ തട്ടുകട” സംഘടിപ്പിച്ചു. കാറളം സെന്ററിലെ തട്ടുക്കടയുടെ ഉദ്ഘാടനം എഐവൈഎഫ് ജില്ല പ്രസിഡന്റ് ബിനോയ് ഷബീർ നിര്‍വഹിച്ചു.
മുതിര്‍ന്ന സിപിഐ നേതാവ് കെ.ശ്രീകുമാർ, ജില്ല കൗൺസിൽ അംഗം എൻ കെ ഉദയപ്രകാശ്, എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി ടി.വി വിബിൻ, പ്രസിഡന്റ് വിഷ്ണു ശങ്കർ, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, സിപിഐ കാറളം ലോക്കൽ സെക്രട്ടറി കെ.എസ് ബൈജു, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനൻ വലിയാട്ടിൽ, കാറളം ഗ്രാമപഞ്ചായത്ത് അംഗം ടി.എസ് ശശികുമാർ തുടങ്ങിയവർ സംസാരിച്ചു. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം ശ്യാംകുമാർ പി.എസ് അധ്യക്ഷത വഹിച്ചു, മേഖല സെക്രട്ടറി ഷാഹിൽ സ്വാഗതവും എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ്| വിഘ്നേഷ് പി.വി നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.