കല്യാണ വീട്ടില്‍ ബോംബേറ് നടത്തിയ സംഘത്തിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എച്ചൂർ സ്വദേശികളായ അക്ഷയ്, റിജുൽ എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ബോംബ് ഏറിൽ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ സംഘത്തിലുള്ളവരാണ് പിടിയിലായത്. സംഘാംഗം എറിഞ്ഞ നാടൻബോംബ് ജിഷ്ണുവിന്റെ തലയിൽ കൊള്ളുകയായിരുന്നു. സംഘം ആദ്യം എറിഞ്ഞ നാടൻബോംബ് പൊട്ടിയില്ല. ഇത് എടുക്കാൻ പോകുമ്പോൾ രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയിൽ വീണു. സ്ഫോടനത്തിൽ ഹേമന്ത്, രജിലേഷ്, അനുരാഗ് എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടേത് സാരമായ പരിക്കാണ്. ഇവരെ ചാലയിലെ സ്വകാര്യ ആശു പത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.20 ഓടെയായിരുന്നു സംഭവം. തോട്ടടയിലെ സുനിൽ കുമാറിന്റെ മകന്റെ സിന്ദൂരം എന്ന കല്യാണവീടിന് സമീപത്തെ റോഡിലായിരുന്നു സംഭവമുണ്ടായത്.
കല്യാണവീട്ടിൽ ശനിയാഴ്ച അർധ രാത്രി 12 ഓടെ ചെറുപ്പക്കാർ പാട്ട് പാടിയതുമായി ബന്ധപ്പെട്ട പ്രശ്നം വാക്കേറ്റത്തിലും കൈയാങ്കളിയിലും എത്തിയിരുന്നു. ഏച്ചൂർ ഭാഗത്തുനിന്ന് വന്ന യുവാക്കളും തദ്ദേശവാസികളായ യുവാക്കളും ചേരിതിരിഞ്ഞായിരുന്നു വാക്കേറ്റം. ഇതിനിടെ ചിലർക്ക് മർദനമേറ്റതായും പറ യുന്നു. പ്രശ്നം പിന്നീട് നാട്ടുകാർ ഇടപെട്ട് പരിഹരിച്ചിരുന്നു. ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തിൽവച്ചായിരുന്നു തോട്ടടയിലെ ഷമിൽ രാജിന്റെ വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്ക മുള്ള വിവാഹപാർട്ടി വരന്റെ വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ശനിയാഴ്ച രാത്രിയുണ്ടായ തർക്കത്തിന് പ്രതികാരമാ യാണ് സംഘം ബോംബുമായി വന്നതെന്നാണ് നിഗമനം. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തലയോട്ടി റോഡിൽ ചിന്നി ചിതറിയ നിലയിലാണ്. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി കണ്ടെടുത്തിട്ടുണ്ട്.
English Summary: Wedding house bomb blast: Two members of Jishnu’s gang are in custody
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.