കോഴിക്കോട് നിന്ന് കോടികൾ വിലവരുന്ന തിമിംഗല ഛർദിലുമായി രണ്ടു യുവാക്കള്‍ പിടിയില്‍. കൊടുവള്ളി കിഴക്കോത്ത് ആയിക്കോട്ടിൽ അജ്മൽ റോഷൻ (29), നീലേശ്വരം മലയമ്മ മഠത്തിൽ സഹൽ (29) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ഫോറസ്റ്റ് വിജിലൻസ് വിഭാഗവും താമരശ്ശേരി റെയിഞ്ച് ഉദ്യോഗസ്ഥരും ചേർന്നാണ് ഇവരെ പിടികൂടി. ഇവരില്‍ നിന്ന് അഞ്ചു കിലോയോളം തിമിംഗല ഛർദിൽ കണ്ടെടുത്തു.
കോഴിക്കോട് എൻജിഒ ക്വാർട്ടേഴ്സിനടുത്ത് തിമിംഗല ഛർദിൽ വിൽപനക്കായി സംഘം എത്തുന്നുണ്ടെന്ന് വിജിലൻസ് ഡിഎഫ്ഒ കെകെ സുനിൽ കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടിയത്. ഇവർ വന്ന കാറും വനപാലകർ കസ്റ്റഡിയിൽ എടുത്തു. ഒന്നരവർഷം മുമ്പ് ഇന്തോനേഷ്യയിൽനിന്നു കൊണ്ടുവന്നതാണ് തിമിംഗല ഛർദിലെന്ന് പ്രതികൾ പറഞ്ഞതായി താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫിസർ എംകെ രാജീവ് കുമാർ പറഞ്ഞു.
English Summary:Whale vomit worth crores seized from Kozhikode
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.