24 January 2026, Saturday

Related news

January 23, 2026
January 15, 2026
January 15, 2026
January 2, 2026
December 23, 2025
December 20, 2025
December 15, 2025
December 15, 2025
December 6, 2025
November 28, 2025

നടൻ സിദ്ദിഖ് എവിടെ? തെരച്ചിൽ ഊർജിതമാക്കി പൊലീസ്

Janayugom Webdesk
കൊച്ചി
September 25, 2024 9:36 am

ബലാത്സംഗക്കേസില്‍ ഒളിവില്‍ തുടരുന്ന നടന്‍ സിദ്ദിഖിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി പൊലീസ്. സിദ്ദിഖ് സംസ്ഥാനം വിട്ടുപോകാനുള്ള സാധ്യതയും പൊലീസ് പരിശോധിച്ചുവരികയാണ്. ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് സിദ്ദിഖ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയത്.

സിദ്ദിഖിന്റെ എറണാകുളത്തുള്ള രണ്ട് വീടുകളിലും, പോകാൻ സാധ്യതയുള്ള ഹോട്ടലുകളിലും പൊലീസ് അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. ഇതിനിടെ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കുന്നതിനെക്കുറിച്ചാലോചിക്കാൻ സിദ്ദിഖിൻ്റെ മകൻ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നോ നാളെയോ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് നീക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.