23 January 2026, Friday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

പെട്രോള്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടാങ്കിനുള്ളില്‍ വീണു; മൂന്ന് യുവാക്കള്‍ മരിച്ചു

Janayugom Webdesk
ബെംഗളൂരു
May 29, 2023 7:01 pm

ബെംഗളൂരില്‍ പെട്രോള്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടാങ്കിനുള്ളിലേക്ക് വീണ് മൂന്ന് യുവാക്കള്‍ മരിച്ചു. ആനന്ദ്, ശിവ, രവി എന്നിവരാണ് മരിച്ചത്. ആന്ധ്രാപ്രദേശ് അന്നമയ്യ ജില്ലയിലെ രായച്ചോട്ടിയില്‍ ദേശീയപാതയ്ക്ക് സമീപമുള്ള പെട്രോള്‍ പമ്പിലാണ് സംഭവമുണ്ടായത്. ഉപയോഗശൂന്യമായ ടാങ്ക് വൃത്തിയാക്കാൻ ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡ് അയച്ചതായിരുന്നു ഇവരെ. ടാങ്കിന് മുകളില്‍ നിന്ന് താഴേക്ക് നോക്കുന്നതിനിടെ അബദ്ധത്തില്‍ ശിവ ടാങ്കിലേക്ക് തെന്നിവീണത്.

ശിവനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രവി, ആനന്ദ് എന്നിവരും ടാങ്കിലേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടവിവരമറിഞ്ഞ് അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി മൂവരെയും പുറത്തെടുത്തത് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ട് പേര്‍ ടാങ്കിനുള്ളില്‍ വച്ച്‌ തന്നെ മരിച്ചു, മറ്റൊരാള്‍ ആശുപത്രിയില്‍ എത്തിയശേഷമാണ് മരിച്ചത്.

Eng­lish Summary;while clean­ing the petrol tank fell inside the tank; Three youths died

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.