24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024

മൊത്തവില പണപ്പെരുപ്പം കുതിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
March 14, 2022 10:47 pm

രാജ്യത്തെ മൊത്തവില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം കുതിക്കുന്നു. ജനുവരിയില്‍ 12.96 ശതമാനം ആയിരുന്ന മൊത്തവില പണപ്പെരുപ്പ സൂചിക ഫെബ്രുവരിയില്‍ 13.11 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ മൊത്തവില പണപ്പെരുപ്പം രണ്ടക്ക സംഖ്യയില്‍ തുടരുകയാണ്. 2021 ഫെബ്രുവരിയില്‍ മൊത്തവില പണപ്പെരുപ്പം 4.83 ശതമാനം ആയിരുന്നു.
ക്രൂഡ് ഓയില്‍, മിനറൽ ഓയിൽ, അടിസ്ഥാന ലോഹങ്ങൾ, കെമിക്കൽസ്, കെമിക്കൽ ഉല്പന്നങ്ങൾ, പ്രകൃതി വാതകം. ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കള്‍ എന്നിവയുടെ വിലയിലുണ്ടായ വർധനയാണ് മുൻ മാസത്തെ അപേക്ഷിച്ച് ഫെബ്രുവരിയിലെ പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണമായത്. 

മൊത്തവില പണപ്പെരുപ്പ സൂചികയിലെ 64.23 ശതമാനം വരുന്ന നിര്‍മ്മിത വസ്തുക്കളുടെ വില ജനുവരിയിലെ 9.42 ശതമാനത്തില്‍ നിന്നും ഫെബ്രുവരിയില്‍ 9.84 ശതമാനമായി ഉയര്‍ന്നതായി വാണിജ്യ മന്ത്രാലയം പുറത്തുവിട്ട രേഖയില്‍ പറയുന്നു. അവശ്യവസ്തുക്കളുടെ പണപ്പെരുപ്പം 13.87 ശതമാനത്തില്‍ നിന്നും 13.39 ശതമാനമായി കുറഞ്ഞു. ഭക്ഷ്യ വസ്തുക്കളുടെ പണപ്പെരുപ്പം 10.33 ശതമാനത്തില്‍ നിന്നും 8.19 ശതമാനമായി കുറഞ്ഞപ്പോള്‍ ക്രൂഡ് പെട്രോളിയത്തിന്റെ വില 31.41ല്‍ നിന്നും 55.17 ശതമാനമായി വര്‍ധിച്ചു. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളാണ് മൊത്തവില ഉയരാന്‍ കാരണമെന്ന് ഐസിആര്‍എയിലെ സാമ്പത്തിക വിദഗ്ധ അദിതി നായര്‍ പറയുന്നു. മാര്‍ച്ചില്‍ മൊത്തവില പണപ്പെരുപ്പം 13 മുതല്‍ 14 ശതമാനം വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചില്ലറ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 6.07 ശതമാനമായി ഉയര്‍ന്നു. ജനുവരിയിലത് 6.01 ശതമാനം ആയിരുന്നു. ഉപഭോക്തൃ വില സൂചിക (സിപിഐ) യെ അടിസ്ഥാനപ്പെടുത്തിയുള്ള ചില്ലറ പണപ്പെരുപ്പം 2021 ഫെബ്രുവരിയില്‍ 5.03 ശതമാനം ആയിരുന്നു. ഭക്ഷ്യ ഉല്പന്നങ്ങളുടെ വില ജനുവരിയിലെ 5.43 ശതമാനത്തില്‍ നിന്നും 5.89 ശതമാനമായി ഉയര്‍ന്നുവെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ രേഖകളില്‍ പറയുന്നു. 

Eng­lish Summary:Wholesale infla­tion is soaring
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.