23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 8, 2024
December 7, 2024

തൃശൂരില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ ഭാര്യ മരിച്ചു

Janayugom Webdesk
തൃശൂര്‍
August 21, 2022 6:58 pm

തൃശ്ശൂരില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. തളിക്കുളത്ത് നമ്പിക്കടവ് അരവാശ്ശേരി നൂറുദ്ധീന്റെ മകള്‍ ഹഷിത(27) ആണ് തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരം മരിച്ചത്. ശനിയാഴ്ച രാത്രി ഹഷിതയെയും മതാപിതാക്കളെയും ഭര്‍ത്താവ് കാട്ടൂര്‍ സ്വദേശി മംഗലത്ത് വീട്ടില്‍ മുഹമ്മദ് ആഷിഫ് വെട്ടിപരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ ഹഷിതയുടെ പിതാവ് നൂറുദ്ധീനും വെട്ടേറ്റു. ഹഷിത പ്രസവിച്ചിട്ട് 20 ദിവസമേ ആയിട്ടുള്ളൂ. കുട്ടിയെ കാണാനെത്തിയ ആസിഫ് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് ഇരുവരേയും വെട്ടുകയും തുടര്‍ന്ന് ഓടി രക്ഷപ്പെട്ടത്. നൂറുദ്ദീന് തലയ്ക്കും ഹഷിതയ്ക്ക് ശരീരം മുഴുവനും വെട്ടേറ്റിരുന്നു. ഒളിവില്‍ പോയ ആഷിഫിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

Eng­lish Summary:Wife dies after being hacked by her hus­band in Thrissur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.