23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 13, 2024
December 13, 2024
December 10, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 17, 2024
November 16, 2024

വാക്കുതര്‍ക്കം; ഭാര്യയെ സർജിക്കൽ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊ ന്നു

Janayugom Webdesk
ബുലൻദ്ഷാഹർ
February 20, 2022 7:01 pm

ഉത്തർപ്രദേശില്‍ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ബുലന്ദ്ഷഹറിലാണ് കേസിനാസ്പതമായ സംഭവം. ഭാര്യ നടത്തുന്ന ക്ലിനിക്കിൽ നിന്നും തരപ്പെടുത്തിയ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ഭാര്യയും ഭര്‍ത്താവും ഏറെക്കാലമായി അകന്ന് താമസിക്കുകയായിരുന്നു. ഏറെക്കാലമായി ഇരുവരും അകന്ന് താമസിക്കുകയായിരുന്നു. 

ഹാപൂറിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന യുവതിയും മെഡിക്കൽ ഷോപ്പ് ഉടമയായ യുവാവും അടുത്ത കാലത്താണ് വിവാഹിതരായത്. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ആരംഭിച്ചതോടെ ബരാൽ ഗ്രാമത്തിലേക്ക് താമസംമാറിയ യുവതി ക്ലിനിക്ക് നടത്തി വരികയായിരുന്നത്. കഴിഞ്ഞ ദിവസം ഭർത്താവ് ക്ലിനിക്കിൽ എത്തുകയും ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിനിടെ പ്രതി ബ്ലേഡ് ഉപയോഗിച്ച് യുവതിയെ ആക്രമിക്കുകയായിരുന്നുവെന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച ബ്ലേഡ് കണ്ടെടുത്തു. 

Eng­lish Sum­ma­ry; wife was behead­ed with a sur­gi­cal blade
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.