12 December 2025, Friday

Related news

December 4, 2025
December 3, 2025
December 2, 2025
November 29, 2025
November 28, 2025
November 26, 2025
November 24, 2025
November 24, 2025
November 22, 2025
November 22, 2025

“ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പം”; സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച് ട്രംപ്

Janayugom Webdesk
പഹല്‍ഗാം
April 23, 2025 8:30 am

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുമെന്ന് ഡോണള്‍ഡ് ട്രംപ്. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരാക്രമണത്തിനു പിന്നാലെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫോണിൽ സംസാരിച്ചിരുന്നു.

“കശ്മീരിൽനിന്ന് ഏറെ അസ്വസ്ഥപ്പെടുത്തുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഭീകരതക്കെതിരായ പോരാട്ടത്തിൽ യു എസ് ഇന്ത്യക്കൊപ്പം നിൽക്കും. മരിച്ചവരുടെ ആത്മാവിനു വേണ്ടി പ്രാർഥിക്കുന്നു, പരിക്കേറ്റവർ വേഗം തിരിച്ചെത്തട്ടെ. പ്രധാനമന്ത്രി മോദിക്കും ഇന്ത്യൻ ജനതക്കും എല്ലാ പിന്തുണയും ഉറപ്പുനൽകുന്നു. ഞങ്ങളുടെ ഹൃദയം നിങ്ങൾക്കൊപ്പമാണ്” ട്രംപ് ട്രൂ സേഷ്യലില്‍ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.