22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 31, 2024
October 31, 2024
March 10, 2024
December 27, 2023
July 4, 2023
June 23, 2023
December 23, 2022
December 12, 2022
November 4, 2022
April 2, 2022

സംഘടന കൈപ്പിടിയിൽ ഒതുക്കാനുള്ള നീക്കം പൊളിയുമെന്ന് ഉറപ്പായതോടെ കെ സി വേണുഗോപാല്‍ ഇടപെട്ട് പുനസംഘടന ഒഴിവാക്കുന്നു

Janayugom Webdesk
April 2, 2022 3:45 pm

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ പ്രധാന ഘട്ടത്തിലേക്കു കടന്ന സാഹചര്യത്തില്‍ , കെപിസിസി പ്രസിഡന്‍റ് കെ സുധാകരിന്‍റെ നേതൃത്വത്തില്‍ നടത്തിപ്പോന്ന പുനഃസംഘടനാ പ്രക്രിയ ഉപേക്ഷിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇനി പുനഃസംഘടനയ്ക്കു മാറ്റിവയ്ക്കാൻ സമയമില്ലെന്ന വിലയിരുത്തലിലാണു നേതൃത്വം.

നേരത്തെ പുനഃസംഘടനയിലേക്ക് കടക്കുമ്പോൾ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പറഞ്ഞത്. ഇതാണ് ഒടുവിൽ സംഭവിക്കുന്നത്. മൂന്നാഴ്ച മുമ്പ് പുനഃസംഘടനാ പട്ടിക സുധാകരൻ തയ്യാറാക്കിയിരുന്നു. എന്നാൽ എഐസിസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ ഈ പട്ടികയെ എതിർത്തു. ഇതിന് പിന്നാലെ രാജ്യസഭാ തെരഞ്ഞെടുപ്പെത്തി. 

ഇതിലെ വിവാദങ്ങൾ കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിലാണ് പുനഃസംഘടന വേണ്ടെന്ന് വയ്ക്കുന്നത്. എ‑ഐ ഗ്രൂപ്പുകളെ വെട്ടിയൊതുക്കി സംഘടന കൈപ്പിടിയിൽ ഒതുക്കാനുള്ള നീക്കം പൊളിയുമെന്ന് ഉറപ്പായതോടെയാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പുനഃസംഘടന തന്നെ അട്ടിമറിച്ചതെന്നും റിപ്പോര്‍ട്ട് പുറത്തു വരുന്നുഎംലിജുവിനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാനായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നീക്കം.
രമേശ് ചെന്നിത്തലയും ഇതിനൊപ്പം കൂടി ഇതു വെട്ടി ജേബി മേത്തറെ കെസി രാജ്യസഭയിൽ എത്തിച്ചു

പിന്നാലെ ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ സുധാകരന് വന്നു. ആശുപത്രി ചികിൽസ കഴിഞ്ഞ് അദ്ദേഹം വീണ്ടും സജീവമായി. ഇതെല്ലാം കാരണം പുനഃസംഘടനയിലെ തുടർ ചർച്ചകൾ നടന്നില്ല. സംഘടനാ തെരഞ്ഞെടുപ്പിലെ പുതിയ ഘട്ടം തുടങ്ങുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇനി പുനഃസംഘടന വേണ്ടെന്നാണ് ഹൈക്കമാണ്ട് നിലപാട്. 

സുധാകരനും ഇത് അംഗീകരിക്കേണ്ട സാഹചര്യമാണ്,മറ്റെല്ലാ പ്രവർത്തനങ്ങളും മാറ്റിവച്ച് മൂന്നു മാസത്തോളം നീണ്ട പുനഃസംഘടനാ പ്രക്രിയയാണു കെപിസിസി നടത്തിയത്. സംഘടനാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിട്ടും പുനഃസംഘടനയുമായി മുന്നോട്ടുപോകാൻ ഹൈക്കമാൻഡ് അനുമതി നൽകിയിരുന്നു. എന്നാൽ പട്ടികയുടെ അന്തിമഘട്ടത്തിൽ സംസ്ഥാനത്തെ നേതാക്കൾ തമ്മിൽ തർക്കമുണ്ടായതോടെ ഹൈക്കമാൻഡ് ഇടപെടലുണ്ടായി. 

പിന്നാലെ രാജ്യസഭാ വിവാദവുമെത്തി. സുധാകരൻ ഹൈക്കമാണ്ടുമായി കൊമ്പു കോർക്കുന്ന അവസ്ഥയും വന്നു.അതിന് ശേഷം അംഗത്വവിതരണത്തിൽ ശ്രദ്ധയൂന്നേണ്ടി വന്നതോടെ പുനഃസംഘടന പാതിവഴിക്കായി. 

നിലവിലെ സാഹചര്യത്തിൽ പുനഃസംഘടന വേണ്ടെന്നതാണ് പൊതു വിലയിരുത്തൽ. ഇതിനിടയില്‍ ഐഎന്‍ടിയുസി ക്കെതിരേ പ്രതിപക്ഷനേതാവ് നടത്തിയ പരാമര്‍ശം പാര്‍ട്ടിയില്‍ പുതിയ പോര്‍വഴിയും സൃഷ്ടിച്ചിരിക്കുന്നു. മുന്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ ഉള്‍പ്പെെടെയുള്ള നേതാക്കള്‍ സതീശനെതിരേ രംഗത്തു വന്നുകഴിഞ്ഞു.

Eng­lish Sum­ma­ry: With the assur­ance that the move to put the orga­ni­za­tion in con­trol would failKC Venu­gopal inter­venes to avoid reor­ga­ni­za­tion of the party

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.