5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

April 22, 2024
April 6, 2024
March 21, 2024
December 14, 2023
November 3, 2023
October 18, 2023
October 5, 2023
October 1, 2023
October 4, 2022
October 3, 2022

അനുഭവത്തിന്റെ കരുത്തുമായി കോടിയേരി വീണ്ടും സിപിഐ (എം) സംസ്‌ഥാന സെക്രട്ടറി

Janayugom Webdesk
കൊച്ചി
March 4, 2022 3:00 pm

അനുഭവത്തിന്റെ കരുത്തുമായി കോടിയേരി ബാലകൃഷ്‌ണൻ വീണ്ടും സിപിഐ എം സംസ്‌ഥാന ഘടകത്തെ നയിക്കും. ഇന്ന്‌ കൊച്ചിയിൽ സമാപിച്ച സംസ്‌ഥാന സമ്മേളനം സെക്രട്ടറിയായി കോടിയേരിയെ ഐകണേ്‌ഠ്യേന തെരഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിച്ചു

തുടർച്ചയായ മൂന്നാം തവണയാണ്‌ കോടിയേരി സംസ്‌ഥാന സെക്രട്ടറിയായുന്നത്‌. 70 കാരനായ കോടിയേരി പൊളിറ്റ്‌ബ്യൂറോ അംഗവും ദേശാഭിമാനി ചീഫ്‌ എഡിറ്ററുമാണ്‌. 88 അംഗ സംസ്‌ഥാന കമ്മിറ്റിയേയും, 17 അംഗ സെക്രട്ടറിയറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു. 2015ൽ ആലപ്പുഴ സമ്മേളനത്തിൽ പിണറായി വിജയൻ സ്‌ഥാനം ഒഴിഞ്ഞപ്പോഴാണ് കോടിയേരി ആദ്യം നേതൃപദവി ഏറ്റെടുത്തത്.

പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, ഇ പി ജയരാജൻ, ടി എം തോമസ്‌ ഐസക്‌, പി കെ ശ്രീമതി, എ കെ ബാലൻ, ടി പി രാമകൃഷ്‌ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്‌, കെ കെ ജയചന്ദ്രൻ, ആനാവുർ നാഗപ്പൻ, വി എൻ വാസവൻ, സജി ചെറിയാൻ, എം സ്വരാജ്‌, മുഹമ്മദ്‌ റിയാസ്‌, പി കെ ബിജു, പുത്തലത്ത്‌ ദിനേശൻ എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ 

തുടർന്ന്‌ 2018ൽ തൃശൂരിൽ ചേർന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അസുഖത്തെ തുടർന്ന്‌2020 ൽ ഒരു വർഷത്തോളം സെക്രട്ടറി സ്‌ഥാനത്തുനിന്ന്‌ ഒഴിഞ്ഞുനിന്നു. ആ കാലയളവിൽ എ വിജയരാഘവനാണ്‌ സെക്രട്ടറിയുടെ ചുമതല നിർവ്വഹിച്ചത്‌.കമ്മിറ്റിയിൽ 16 പേർ പുതുമുഖങ്ങളാണ്‌. എം എം വർഗീസ്‌, എ വി റസ്സൽ, ഇ എൻ സുരേഷ്‌ബാബു, സി വി വർഗീസ്‌, പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എൻ ഗണേഷ്‌, കെ എസ്‌ സലീഖ, കെ കെ ലതിക, പി ശശി, കെ അനിൽകുമാർ, വി ജോയ്‌, ഒ ആർ കേളു, ഡോ. ചിന്ത ജെറോം എന്നിവരാണ്‌ പുതുതായി കമ്മിറ്റിയിലെത്തിയത്‌

12 പേർ കമ്മിറ്റിയിൽനിന്ന്‌ ഒഴിവായി. പി കരുണാകരൻ, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്‌, എം എം മണി, എം ചന്ദ്രൻ, കെ അനന്ത ഗോപൻ, ആർ ഉണ്ണികൃഷ്‌ണപിള്ള, ജി സുധാകരൻ, കോലിയക്കോട്‌ കൃഷ്‌ണൻനായർ, സി പി നാരായണൻ, ജെയിംസ്‌ മാത്യൂ എന്നിവരാണ്‌ ഒഴിവായത്‌.വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന കോടിയേരി മികവുറ്റ സംഘാടനവും അസാമാന്യ നേതൃപാടവവും കൊണ്ട്‌ശ്രദ്ധേയനാണ്‌

പാർലമെന്ററി രംഗത്തും ഭരണാധികാരി എന്ന നിലയിലും കഴിവുതെളിയിച്ച കോടിയേരി പാർടി സെക്രട്ടറി എന്ന നിലയിൽ അത്യുജ്വല പ്രവർത്തനം കാഴ്ചവച്ചു. പാർടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊ ണ്ടുപോകുന്നതിലും ശത്രുവർഗത്തിന്റെ കടന്നാക്രമണങ്ങളെ ചെറുത്തുതോൽപ്പിക്കുന്നതിലും വലതുപക്ഷ മാധ്യമങ്ങളുടെ നുണപ്രചാരണങ്ങൾ തുറന്നുകാട്ടുന്നതിലും കരുത്ത് പ്രകടിപ്പിച്ചു.

Eng­lish Sum­ma­ry: With the strength of expe­ri­ence, Kodiy­eri is again the CPI (M) state secretary

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.