25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

ഈ തിരഞ്ഞെടുപ്പോടെ പഞ്ചാബില്‍ നിന്നും കോണ്‍ഗ്രസ് തുടച്ച് നീക്കപ്പെടും; അമരീന്ദർ സിങ്

Janayugom Webdesk
ന്യൂഡല്‍ഹി
February 20, 2022 3:28 pm

ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ പഞ്ചാബിൽ നിന്ന് കോൺഗ്രസ് തുടച്ചുനീക്കപ്പെടുമെന്ന് മുന്‍ മുഖ്യമന്ത്രി പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവുമായ അമരീന്ദർ സിംഗ്. ഞാന്‍ പട്യാലയിൽ വിജയിക്കുമെന്ന കാര്യം ഉറപ്പാണ്.

സംസ്ഥാനത്തും ഞങ്ങൾ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഞാൻ കരുതുന്നു.കോൺഗ്രസ് മറ്റൊരു ലോകത്താണ് ജീവിക്കുന്നത്. അമരീന്ദർ സിങ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. എ എ പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കെതിരേയും അമരീന്ദർ സിങ് രൂക്ഷമായ ഭാഷയില്‍ വിമർശനം ഉന്നയിച്ചു. “ഭഗവന്ത് മാൻ ഒരു ദേശവിരുദ്ധനാണ്, അദ്ദേഹം അരവിന്ദ് കെജ്രിവാളിനെ പിന്തുണയ്ക്കുന്നു,” പട്യാലയിൽ വോട്ട് ചെയ്ത ശേഷം പഞ്ചാബ് ലോക് കോൺഗ്രസ് സ്ഥാപകൻ പറഞ്ഞു.

തൻറെ പാർട്ടി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും നല്ല റിപ്പോർട്ടുകൾ പ്രാദേശിക തലത്തില്‍ നിന്ന് വരുന്നുണ്ടെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ്,എ എ പി, ശിരോമണി അകാലിദൾ-ബഹുജൻ സമാജ് പാർട്ടി സഖ്യം, ബിജെപി അമരീന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടിയുടെ സഖ്യം എന്നിവയുമായി ബഹുകോണ മത്സരത്തിനാണ് പഞ്ചാബ് ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. അധികാരം നിലനിർത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ഇത്തവണ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. 

കോൺഗ്രസിന്റെ മുഖ്യമന്ത്രി മുഖമായ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ചംകൗർ സാഹിബ്, ബദൗർ എന്നീ രണ്ട് സീറ്റുകളിലാണ് മത്സരിക്കുന്നത്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു അമൃത്സറിൽ (കിഴക്ക്) എസ്എഡിയുടെ ബിക്രം സിംഗ് മജിതിയ, എ എ പിയുടെ ജീവൻജ്യോത് കൗർ, ബി ജെ പിയുടെ ജഗ്മോഹൻ സിംഗ് രാജു എന്നിവർക്കെതിരേയും പോരാടുന്നു.

സംഗ്രൂരിൽ നിന്നുള്ള എഎപി ലോക്‌സഭാ എംപിയും പാർട്ടിയുടെ മുഖ്യമന്ത്രിയുമായ ഭഗവന്ത് മാൻ ധുരി സീറ്റിലാണ് മത്സരിക്കുന്നത്. പഞ്ചാബ് ലോക് കോൺഗ്രസ് അധ്യക്ഷൻ ക്യാപ്റ്റൻ അമരീന്ദർ സിംഗ് പട്യാല മണ്ഡലത്തിൽ നിന്നും വീണ്ടും ജനവിധി തേടുന്നു.

അഞ്ച് തവണ സംസ്ഥാന മുഖ്യമന്ത്രിയും മുതിർന്ന ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിംഗ് ബാദൽ ലാംബി മണ്ഡലത്തിൽ നിന്നും എസ്എഡി തലവൻ സുഖ്ബീർ സിംഗ് ബാദൽ ജലാലാബാദിൽ നിന്നും ഇത്തവണയും ജനവിധി തേടുന്നു. ബിജെപി പഞ്ചാബ് യൂണിറ്റ് തലവൻ അശ്വനി കുമാർ ശർമ്മയെ പത്താൻകോട്ട് മണ്ഡലത്തിൽ നിന്നാണ് പാർട്ടി മത്സരിപ്പിക്കുന്നത്.

Eng­lish Sum­ma­ry: With this elec­tion, the Con­gress will be wiped out from Pun­jab; Amarinder Singh

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.