മയക്കുമരുന്ന് ഗുളികള്‍ കടത്താന്‍ ശ്രമിച്ച യുവതി ഡല്‍ഹിയില്‍ പിടിയിലായി. 501 ഗ്രാം വരുന്ന 51 ഹെറോയിന്‍ ഗുളികകള്‍ വിഴുങ്ങിയാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ഐജിഐ എയര്‍പോര്‍ട്ടില്‍വച്ചാണ് ഇവരെ പിടികൂടിയിതെന്ന് എക്സൈസ് അറിയിച്ചു. ഉഗാണ്ടയില്‍ നിന്നെത്തിയതാണിവര്‍. ട്രാവല്‍ ബാഗും ഹാന്‍ഡ് ബാഗും മാത്രമാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താതിനെത്തുടര്‍ന്ന് അധികൃതര്‍ക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ പിന്നീട് സംശയം തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതായി കസ്റ്റംസ് കണ്ടെത്തിയത്.
ഗുളികകള്‍ വിഴുങ്ങിയെന്ന് സമ്മതിച്ചതിനെത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഗുളികകള്‍ പുറത്തെടുത്തതായി അധികൃതര്‍ അറിയിച്ചു. അന്താരാഷ്ട്ര വിപണിയില്‍ 3.5 കോടി രൂപ വിലവരുന്ന ഹെറോയിനാണ് ഇത്. എന്‍ഡിപിഎസ് ആക്ട് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തതായും അധികൃതര്‍ അറിയിച്ചു.
English Summary: Woman arrested for swallowing 51 heroin pills
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.