17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 17, 2025
April 12, 2025
April 10, 2025
April 10, 2025
April 9, 2025
April 9, 2025
April 8, 2025
April 8, 2025
April 7, 2025

ആറുകോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി യുവതി പിടിയില്‍

Janayugom Webdesk
ജയ്പൂർ
March 4, 2022 6:33 pm

ജയ്പൂർ വിമാനത്താവളത്തിൽ ആറുകോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി യുവതി പിടിയില്‍. 862 ഗ്രാം ഹെറോയിൻ അടങ്ങിയ 88 ക്യാപ്‌സ്യൂളുകളാണ് സുഡാൻ സ്വദേശിനിയായ യുവതിയില്‍ നിന്നും പിടിച്ചെടുത്തത്.

സംശയം തോന്നിയ യുവതിയെ സ്കാനിങ്ങിന് വിധേയയാക്കിയപ്പോഴാണ് ശരീരത്തും വയറ്റിലുമായി ഒളിപ്പിച്ച മയക്കുമരുന്ന് അടങ്ങിയ ഗുളികകള്‍ കണ്ടെത്തിയത്.

ഷാർജയിൽ നിന്ന് ജയ്പൂർ വിമാനത്താവളത്തിൽ ഫെബ്രുവരി 19 ന് എത്തിയ ഇവരില്‍ നിന്ന് 12 ദിവസമെടുത്താണ് ഗുളികകള്‍ പുറത്തെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സ്വകാര്യ ഭാഗങ്ങളിലും, വയറ്റില്‍ നിന്നുമാണ് ഗുളികകള്‍ കണ്ടെടുത്തത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

eng­lish sum­ma­ry; Woman arrest­ed with hero­in worth Rs 6 crore

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.