17 June 2024, Monday

Related news

June 16, 2024
June 15, 2024
June 14, 2024
June 13, 2024
June 13, 2024
June 12, 2024
June 11, 2024
June 11, 2024
June 8, 2024
June 5, 2024

14കാരിയായ മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ആണ്‍സുഹൃത്തിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി യുവതി

Janayugom Webdesk
ഉത്തര്‍പ്രദേശ്
August 18, 2022 4:13 pm

14കാരിയായ മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ആണ്‍സുഹൃത്തിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി യുവതി. യുപിയിലെ ലഖിംപുര്‍ ഖേരി ജില്ലയിലെ മഹേവഗഞ്ച് മേഖലയിലാണ് സംഭവം. മദ്യപാനിയായ ഭര്‍ത്താവുമായി പിരിഞ്ഞതിനുശേഷം, കഴിഞ്ഞ രണ്ടു വര്‍ഷമായി ഇയാള്‍ക്കൊപ്പമാണ് യുവതിയും മകളും താമസിച്ചിരുന്നത്.

ജോലിസ്ഥലത്ത് നിന്ന് മടങ്ങിവരുമ്പോഴാണ് ഇയാള്‍ മകളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് കാണുന്നതെന്ന് 36 കാരിയായ യുവതി പൊലീസിനോട് പറഞ്ഞു. തടയാൻ ശ്രമിച്ച യുവതിയേയും ഇയാള്‍ ആക്രമിച്ചു. ഇതോടെ അടുക്കളയിലുണ്ടായിരുന്ന കത്തി എടുത്ത് പ്രതിയുടെ സ്വകാര്യ ഭാഗങ്ങള്‍ വെട്ടിമാറ്റുകയായിരുന്നു. തനിക്ക് അതില്‍ പശ്ചാത്തപമില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.

32 കാരനായ പ്രതിക്കെതിരെ കേസെടുത്തതായും, ഇയാളുടെ ആരോഗ്യനില ഗുരുതരമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Woman chops off live-in part­ner’s gen­i­tals for attempt­ing to ‘rape’ her daughter
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.