26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

കഴുത്തിലെ ഷാൾ ബൈക്കിൽ കുരുങ്ങി റോഡിൽ വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Janayugom Webdesk
June 10, 2022 5:02 pm

ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ ഷാൾ ബൈക്കിൽ കുരുങ്ങി വീട്ടമ്മ മരിച്ചു. ശ്രീകാര്യം എൻജിനീറിങ് കോളേജിനു സമീപം ചിറവിള ആയില്യ ഭവനിൽ ഷീജാകുമാരി (46)ആണ്‌ മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ
നന്നാട്ടുകാവിനും പോത്തൻകോടിനും ഇടയിലാണ് അപകടം നടന്നത്. ഷീജാ കുമാരിയുടെ കുടുംബവീടായ നന്നാട്ടുകാവ് തിട്ടയത്ത്കോണത്ത് അടുത്ത ബന്ധുവിൻ്റെ കുഞ്ഞിൻ്റെ ജന്മദിന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം നടന്നത്.
ഷീജ വീടിനോട് ചേർന്ന് ഹോംസ്റ്റേ നടത്തുന്നുണ്ട്. ഇവിടെ താമസിക്കുന്ന എൻജിനീയറിങ് കോളേജിലെ ഒരു വിദ്യാർഥിയുടെ ബൈക്കിൽ സഞ്ചരിച്ചു വരുമ്പോഴാണ് കഴുത്തിൽ ചുറ്റിയിരുന്ന ഷാളിൻ്റെ ഒരറ്റം ബൈക്കിൻ്റെ പിന്നിലെ വീലിൽ കുരുങ്ങി റോഡിലേക്ക് തലയിടിച്ചു വീണത്.

ഷീജയുടെ മക്കളായ അമൃതയും അമലയും മറ്റൊരു സ്കൂട്ടറിൽ തൊട്ടുപിന്നാലെ തന്നെ വരുന്നുണ്ടായിരുന്നു. ഷീജയെ ഉടനെതന്നെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭർത്താവ്: പരേതനായ കർമ്മ ചന്ദ്രൻ. മക്കൾ, വിദ്യാർഥികളായ അമൃത ചന്ദ്രനും അമലാചന്ദ്രനും സിപിഐയുടെ എൻജിനീയറിങ് കോളേജ് ബ്രാഞ്ചിലെ അംഗങ്ങളാണ്.

Eng­lish Sum­ma­ry: Woman died in Road Accident

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.