ആണ്കുട്ടിയുണ്ടാവാൻ പൊതുസ്ഥലത്ത് ഭാര്യയെ നഗ്നയാക്കി കുളിപ്പിച്ച് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ക്രൂരത. മഹാരാഷ്ട്രയിലെ പുനെയിലാണ് സംഭവം. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി യുവതിയെ നിരവധി സന്ദര്‍ശകര്‍ എത്തുന്ന വെള്ളച്ചാട്ടത്തില്‍ എത്തിച്ച് നഗ്നയായി കുളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഭീഷണിയില്‍ യുവതിക്ക് അനുസരിക്കേണ്ടി വന്നു. തുടര്‍ന്നാണ് ബിസിനസുകാരനായ ഭര്‍ത്താവിനും സമ്പന്നരായ ബന്ധുക്കള്‍ക്കുമെതിരെ യുവതി പെലീസില്‍ പരാതി നല്‍കിയത്.
അടുത്ത കുട്ടി ആണ്‍കുട്ടിയാവാനുള്ള അനുഷ്ഠാനമെന്ന്പറഞ്ഞാണ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ പൊതുജനങ്ങള്‍ക്കുമുന്നില്‍ നഗ്നയായി കുളിക്കാന്‍ നിര്‍ബന്ധിച്ചത്. ആണ്‍കുട്ടിയെ വേണമെന്ന് പറഞ്ഞ് ഒരു മന്ത്രവാദിയുടെ അടുത്ത് പോയ ഇവരോട് മന്ത്രവാദിയാണ് ഇക്കാര്യം നിര്‍ദേശിച്ചതെന്ന് പുനെ പൊലീസ് പറഞ്ഞു. വിവാഹം കഴിച്ചതു മുതല്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു. ഭര്‍ത്താവിനും വീട്ടുകാര്‍ക്കും മന്ത്രവാദിക്കും എതിരെ പൊലീസ് കേസെടുത്തു.
English Summary: woman forced to take bath naked in open to bear male child, FIR registered
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.