19 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 17, 2025
April 17, 2025
April 17, 2025
April 15, 2025
April 8, 2025
April 6, 2025
April 2, 2025
April 2, 2025
April 1, 2025

കെഎസ്ആര്‍ടിസി ബസില്‍ യുവതി പ്രസവിച്ചു; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍

Janayugom Webdesk
തൃശൂര്‍
May 29, 2024 6:21 pm

തൃശൂര്‍ പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതി പ്രസവിച്ചു. പ്രസവ വേദന ഉണ്ടായതിനെത്തുടര്‍ന്ന് ബസ് ആശുപത്രിയില്‍ എത്തിക്കുകയും ആശുപത്രി ജീവനക്കാര്‍ ബസില്‍ വച്ച് തന്നെ പ്രസവം എടുക്കുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

തൃശ്ശൂര്‍ – തൊട്ടില്‍പ്പാലം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിലാണ് സംഭവം. തിരുനാവായിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു യുവതി. മലപ്പുറം തിരുനാവായ സ്വദേശിയാണ്. ബസ് പേരാമംഗലം പിന്നിട്ടപ്പോഴാണ് കടുത്ത പ്രസവ വേദന അനുഭവപ്പെട്ടു.

ഉടന്‍തന്നെ കണ്ടക്ടറെയും ഡ്രൈവറെയും വിവരം അറിയിച്ചു. ബസ് ജീവനക്കാര്‍ ഉടന്‍തന്നെ ബസ് തിരിച്ച് അമല ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിലേക്ക് എത്തിച്ചു. പ്രസവത്തിന്റെ പകുതി ഘട്ടത്തിലേക്ക് എത്തിയിരുന്നതിനാല്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും ചേര്‍ന്ന് ബസ്സിനുള്ളില്‍ വച്ച് തന്നെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. പെണ്‍കുഞ്ഞാണ് ജനിച്ചത്. ബസ് ജീവനക്കാരുടെയും അമല ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുടെയും സമയോചിതമായ ഇടപെടലാണ് യുവതിക്ക് സുഖപ്രസവത്തിനുള്ള വഴിയൊരുക്കി നല്‍കിയത്.

Eng­lish Summary:Woman gives birth in KSRTC bus; The hos­pi­tal author­i­ties said that moth­er and baby are fine

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.