25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 22, 2024
October 15, 2024
September 26, 2024
August 26, 2024
October 1, 2023
September 30, 2023
September 17, 2023
September 16, 2023
August 16, 2023
June 12, 2023

തിരുവനന്തപുരത്ത് മോഷണക്കുറ്റമാരോപിച്ച് യുവതിക്ക് നടുറോഡിൽ മർദനം

Janayugom Webdesk
തിരുവനന്തപുരം
May 27, 2022 12:27 pm

തിരുവനന്തപുരം ശാസ്തമംഗലത്ത് മോഷണക്കുറ്റമാരോപിച്ച് യുവതിക്ക് നടുറോഡിൽ ക്രൂര മർദനം. കടയിൽനിന്ന് വള മോഷ്ടിച്ചെന്ന് ആരോപിച്ച് ബ്യൂട്ടിപാർലർ ഉടമയായ നീനയാണ് മരുതംകുഴി സ്വദേശിയായ യുവതിയെ മർദിച്ചത്. സംഭവത്തിൽ നീനയ്ക്കെതിരേ മ്യൂസിയം പൊലീസ് കേസെടുത്തു.

നീനയുടെ ബ്യൂട്ടിപാർലറിന് മുന്നിൽവച്ച് ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കടയ്ക്ക് മുന്നിൽവച്ച് യുവതിയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഒപ്പമുണ്ടായിരുന്ന മകളുടെ കൺമുന്നിൽവച്ചായിരുന്നു യുവതിക്ക് മർദനമേറ്റത്. അതേസമയം മർദനമേറ്റ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ബ്യൂട്ടിപാർലറിനുള്ളിൽ വന്നിരുന്നപ്പോൾ വള മോഷ്ടിച്ചെന്ന് ആരോപിച്ച് ഉടമ തന്നെ മർദ്ദിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. അതേസമയം യുവതി കടയിലെത്തി ഒരു കസ്റ്റമറോട് ഫോൺ ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും പിന്നീട് തന്നെ അവർ അസഭ്യം പറയുകയായിരുന്നുവെന്നുമാണ് ബ്യൂട്ടിപാർലർ ഉടമയുടെ വാദം.

യുവതി കടയിൽനിന്ന് വള മോഷ്ടിച്ചെന്ന് സംശയമുള്ളതായും ഉടമ പറഞ്ഞു.സംഭവത്തിൽ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം മറ്റുനടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry; women bru­tal­ly beat­en in thiruvananthapuram

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.