കേരള ടൂറിസം വകുപ്പിന് വേണ്ടി ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംഘടിപ്പിക്കുന്ന ‘സ്ത്രീ സൗഹാര്‍ദ്ദ വിനോദ സഞ്ചാര’ ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഏകദിന ശില്പശാലയും ഇന്ന് നടക്കും. രാവിലെ 10.30ന് തിരുവനന്തപുരം കെടിഡിസി ഗ്രാന്റ് ചൈത്രം ഹോട്ടലില്‍ വച്ച് നടക്കുന്ന പരിപാടി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യാതിഥിയാകും.
ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് സ്വാഗതവും സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ പദ്ധതി അവതരണവും യുഎന്‍ വുമണ്‍ ഡെപ്യൂട്ടി റെപ്രസന്റേറ്റീവ് കാന്താ സിങ് മുഖ്യപ്രഭാഷണവും നടത്തും. കെടിഡിസി എംഡി വി വിഘ്നേശ്വരി, കെടിഎം പ്രസിഡന്റ് ബേബി മാത്യു സോമതീരം, കൗണ്‍സിലര്‍ ഹരികുമാര്‍ സി, ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ബിജി സേവ്യര്‍ എന്നിവര്‍ പങ്കെടുക്കും. നാളെ ‘സ്ത്രീ സൗഹാര്‍ദ്ദ യാത്രകള്‍ ; കേരളം സജ്ജമാകേണ്ടതെങ്ങനെ’, ‘ഉത്തരവാദിത്ത ടൂറിസം: സ്ത്രീ ശാക്തീകരണത്തിന്റെ ഉപാധിയാകുമ്പോള്‍’ എന്നീ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ച നടക്കും.
English summary; Women Friendly Tour: Inauguration Today
You may also like this v ideo;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.