വനിതകളുടെ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമി ഫൈനലില്‍. നേരത്തേ പാകിസ്ഥാനെതിരേ അട്ടിമറി വിജയം നേടിയ തായ്‌ലന്‍ഡിനെ ഇന്ത്യന്‍ സംഘം തകര്‍ത്തു. ബൗളിങ് മികവിലായിരുന്നു ഇന്ത്യയുടെ ഏകപക്ഷീയ വിജയം. ഒമ്പതു വിക്കറ്റിനാണ് തായ്‌ലന്‍ഡിനെ ഇന്ത്യ നിഷ്പ്രഭരാക്കിയത്. പാകിസ്ഥാനെതിരായ ഒരു കളിയില്‍ മാത്രമേ ഇന്ത്യ തോല്‍വിയറിഞ്ഞിട്ടുള്ളൂ. ശേഷിച്ച അഞ്ചു മത്സരങ്ങളിലും വിജയം കൊയ്യാന്‍ ഇന്ത്യക്കു സാധിക്കുകയും ചെയ്തു.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാന ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 15.1 ഓവറില്‍ വെറും 37 റണ്‍സിന് തായ്‌ലന്‍ഡിന്റെ മുഴുവന്‍ പേരും പുറത്തായി. 12 റണ്‍സെടുത്ത ഓപ്പണര്‍ നന്നാപട്ട് കൊഞ്ചാരെന്‍കായ് മാത്രമാണ് രണ്ടക്കം കടന്നത്. സ്‌നേഹ് റാണ മൂന്ന് വിക്കറ്റെടുത്തു. ദീപ്തി ശര്‍മയും രാജേശ്വരി ഗെയ്ക്വാദും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. മേഘ്‌ന സിങ്ങിനു ഒരു വിക്കറ്റും ലഭിച്ചു. നാലോവറില്‍ ഒമ്പതു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സ്‌നേഹ് മൂന്നുപേരെ പുറത്താക്കിയത്.
റണ്‍ചേസില്‍ 38 റണ്‍സെന്ന വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്കു ആറോവറുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. ഒരു വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സ് നേടി ഇന്ത്യ വിജയം വരുതിയിലാക്കുകയായിരുന്നു. ഷഫാലി വര്‍മയെ (8) തുടക്കത്തില്‍ നഷ്ടമായെങ്കിലും സബിനേനി മേഘ്‌നയും (20) പൂജ വസ്ത്രാക്കറും (12) ചേര്‍ന്ന് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കി.
English Summary:Women’s Asia Cup Cricket; India in semis
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.